കാപികോ റിസോർട്ട് പൊളിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയ തുരുത്ത് ദ്വീപിൽ നിർമിച്ച കാപികോ റിസോർട്ട് പൊളിച്ചു നീക്കണമെന്ന് സുപ്രീംകോടതി. തീരദേശ നിയമം ലംഘിച്ചാണെന്ന് ചൂ ണ്ടിക്കാട്ടി കാപികോ റിസോർട്ട് പൊളിക്കാൻ ഉത്തരവിട്ട 2013ലെ ൈഹകോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസ് ആർ.എഫ് നരിമാൻ, വി. രാമസുബ്രഹ്മണ്യം എന്നിവരാണ് കാപികോ ഉടമകൾ നൽകിയ ഹരജി തള്ളി പൊളിക്കാനുള്ള വിധി വെള്ളിയാഴ്ച ശരിവെച്ചത്.
പൈലിങ് നടത്തിയാണ് റിസോര്‍ട്ട് നിർമിച്ചിരിക്കുന്നതെന്നും ഇത് പൊളിച്ചുമാറ്റാന്‍ ശ്രമിച്ചാല്‍ സമീപത്ത് താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയുണ്ടാകുമെന്നും റിസോർട്ട് ഉടമകൾ വാദിച്ചു. ഇത് സുപ്രീംകോടതി തള്ളി. റിസോര്‍ട്ടിനെതിരെ പ്രദേശവാസികളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും മത്സ്യത്തൊഴിലാളി യൂനിയനുമാണ് ഹൈകോടതിയെ സമീപിച്ചത്. 2006ലാണ് റിസോര്‍ട്ട് നിർമിക്കാൻ അനുമതി ലഭിച്ചത്. 2012ല്‍ പണി പൂര്‍ത്തിയാക്കി. പിന്നീട് സംസ്ഥാന തീരദേശ മേഖല മാനേജ്മെൻറ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനം നടന്നിട്ടുണ്ടെന്നു കണ്ടെത്തിയത്.
കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് സംസ്ഥാന സര്‍ക്കാറും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും കോടതിയില്‍ വാദിച്ചു. വേമ്പനാട്ട് കായല്‍ അതി പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണെന്നും നെടിയന്തുരുത്തില് നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനവും പൊതുതാല്പര്യത്തിന് എതിരുമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
