‘കേപ്പ്’ എന്‍ജി. കോളജുകളില്‍ മെറിറ്റ് സീറ്റ് 60 ശതമാനം
text_fieldsതിരുവനന്തപുരം: ‘കേപ്പി’ന്‍െറ (കോ-ഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനല്‍ എജുക്കേഷന്‍) കീഴിലെ എന്‍ജിനീയറിങ് കോളജുകളില്‍ മെറിറ്റ് സീറ്റ് 50 ശതമാനത്തില്‍നിന്ന് 60 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എന്‍.ആര്‍.ഐ ക്വോട്ട 15ല്‍നിന്ന് അഞ്ച് ശതമാനമായി കുറക്കും. നിലവിലെ 35 ശതമാനം മാനേജ്മെന്‍റ് ക്വോട്ടയില്‍ 10 ശതമാനം സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കായി മാറ്റിവെക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവിലെ ഫീസ് ഘടനയില്‍ ഒരു മാറ്റവും വരുത്താതെയാണ് ഇതു നടപ്പാക്കുക. സര്‍ക്കാര്‍ നിയന്ത്രിത സഹകരണ കോളജുകള്‍ സ്വാശ്രയമേഖലയിലെ കൊള്ളരുതായ്മകള്‍ അവസാനിപ്പിക്കാന്‍ ഉപകരിക്കുമെന്ന വിലയിരുത്തലിലാണ് ഈ നടപടി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന കാലത്ത് തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പോലും കൈമാറാതെ 45 കോടി ചെലവില്‍ കോളജ് നിര്‍മാണം ആരംഭിച്ചത് അന്വേഷിക്കും. 12 കോടി ചെലവഴിച്ചിട്ടും ഒരു ബ്ളോക്കിന്‍െറ അടിസ്ഥാനം മാത്രമാണിടാന്‍ കഴിഞ്ഞത്. രണ്ടു നിലയുള്ള ഒമ്പത് ബ്ളോക്ക് ആരംഭിക്കാനാണ് ഉദ്ദേശ്യം. പഞ്ചായത്തിന്‍േറതാണ് സ്ഥലമെങ്കിലും ഇതുവരെ കൈമാറിയിട്ടില്ല. ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു. പുതിയ കോളജ് വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി സ്ഥാപനത്തെ തകര്‍ക്കുന്ന സ്ഥിതിയായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനം തുടര്‍ന്ന് നടത്തേണ്ടതില്ളെന്നും തീരുമാനിച്ചു.
കേപ്പിന്‍െറ കീഴിലെ എം.ടെക് കോഴ്സുകളുടെ ഫീസ് ഘടന പുന$പരിശോധിക്കും. നിലവിലെ ഫീസ് കൂടുതലാണെന്നാണ് വിലയിരുത്തല്‍. പ്രധാനപ്പെട്ട കോളജുകളെ ഗവേഷണ കേന്ദ്രങ്ങളായി ഉയര്‍ത്തും. സെന്‍റര്‍ ഓഫ് എക്സലന്‍സായി ചില ബ്രാഞ്ചുകളെ മാറ്റും. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ അക്കാദമിക സ്വയംഭരണ കോളജുകളാക്കി ഇവയെ മാറ്റും. ‘കേപ്പി’ന്‍െറ നേതൃത്വത്തില്‍ വര്‍ഷംതോറും ജോബ് ഫെയര്‍ നടത്തി തൊഴില്‍ ഉറപ്പുവരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
