Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ല -കടന്നപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാനാവില്ലെന്ന് തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സി.എ.ജി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ നിയമപരമായി പരിശോധിക്കും.
പദ്ധതിയിൽ തുടർനടപടി മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച ശേഷം തീരുമാനിക്കും. ജൂൺ ഒന്നിന് ബർത്ത് പൈലിങ്ങ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഴിഞ്ഞം പദ്ധതിയിലെ കരാര്‍ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് സി.എ.ജി റിപ്പോർട്ട് പുറത്തു വന്നിരുന്നു. നിലവിലെ കരാര്‍ തുടര്‍ന്നാല്‍ വിവിധ വിഭാഗങ്ങളിലായി അദാനി ഗ്രൂപ്പിന് എണ്‍പതിനായിരം കോടി രൂപയിലേറെ ലാഭമുണ്ടാകുമെന്നും സി.എ.ജി കണ്ടെത്തിയിരുന്നു.
Next Story
