മറക്കാനാകില്ല, ആ ദിനവും അഗ്നിനാളങ്ങളും
text_fieldsമണ്ണെണ്ണയുടെ രൂക്ഷഗന്ധവും, ആളിപ്പടർന്ന അഗ്നിനാളങ്ങളും ഇപ്പോഴും നിഖിലിെൻറ ഒാ ർമയിലുണ്ട്. 2007 ജൂൈല 7, ആ ദിനം ഇപ്പോഴും മറക്കാനാകില്ല. ജീവെൻറ ജീവനായ അമ്മ മേലാസകല ം തീയാളിപ്പടർന്ന് എന്നെന്നേക്കുമായി മറഞ്ഞുപോയ ദിനം. അമ്മേ എന്ന് വിളിച്ച് അലറിക്കര യാനല്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി നിന്ന നാലു വയസ്സുകാരൻ ഇപ്പോഴും നിഖിലിെൻറ ഉള്ളിലുണ്ട്. മുലപ്പാൽ തന്ന അമ്മ ഒരുപിടി ചാരമായി മാറിയതും വില്ലനായ അച്ഛനെ പൊലീസ് കൊണ്ടുപോയതും ഇന്നലെ പോലെയാണ് നിഖിലിെൻറ ഓർമയിൽ.
അന്നേ എടുത്ത തീരുമാനമാണ്, അതിക്രമത്തിനിരയാകുന്നവർക്കൊപ്പം നിൽക്കാൻ, കുറ്റവാളികളെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാൻ പൊലീസ് ആകണമെന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ മിമിക്രി അവതരിപ്പിക്കുേമ്പാഴും കണ്ണിൽ അമ്മയും മനസ്സിൽ ദൃഢനിശ്ചയവുമുണ്ടായിരുന്നു. ആലപ്പുഴ തുമ്പോളി ഹൈസ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിയാണ് ടി.പി. നിഖിൽ. മാരാരിക്കുളത്തെ വീട്ടുമുറിയിൽ അമ്മ ഡയനിയെ അച്ഛൻ പൊന്നൻ തീകൊളുത്തി കൊന്നുവെന്ന കേസ് ഏറെ വിവാദമുണ്ടാക്കിയതാണ്. കേസ് കോടതിയുടെ പരിഗണനയിലാണുള്ളത്.
ഇരട്ട സഹോദരനായ നിതിനൊപ്പം നാലാം വയസ്സിൽ അനാഥനായ നിഖിൽ അമ്മയുടെ മാതാപിതാക്കളായ ഫ്രീറ്റസിെൻറയും പൊന്നമ്മയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. മിമിക്രിയിൽ ആദ്യമായാണ് മത്സരത്തിനെത്തുന്നത്. നടന്മാരുടെ ശബ്ദാനുകരണമാണ് പ്രധാന ഇനം. ഈ വർഷം തൃശൂരിൽ സമാപിച്ച ഗണിത മേളയിൽ സ്റ്റിൽ മോഡലിലും നിഖിൽ എ ഗ്രേഡ് നേടിയിരുന്നു. ആലപ്പുഴയിലെ ശ്രദ്ധേയനായ ചിത്രകാരൻകൂടിയാണ് നിഖിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
