Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Firos Kunnamparambil International
cancel
Homechevron_rightNewschevron_rightKeralachevron_rightതവനൂരിൽ...

തവനൂരിൽ സ്​ഥാനാർഥിയാകാനില്ല, സന്തോഷത്തോടെ മാറിനിൽക്കുന്നു -ഫിറോസ്​ കുന്നംപറമ്പിൽ

text_fields
bookmark_border

പാലക്കാട്​: തവനൂരിൽ താൻ സ്​ഥാനാർഥിയാകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സന്തോഷത്തോടെ മാറിനിൽക്കുകയാണെന്ന്​ ഫിറോസ്​ കുന്നംപറമ്പിൽ. 'ഒരിക്കലും ഞാൻ ആഗ്രഹിച്ചതല്ല മത്സരിക്കാൻ. ആരെയും മാറ്റിനിർത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട.

തെരഞ്ഞെടുപ്പ്​ രംഗത്തേക്ക്​ ഇറങ്ങേ​ണ്ട എന്നായിരുന്നു നേരത്തെ എന്‍റെ നിലപാട്​. എല്ലാവരെയും ചേർത്തുനിർത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ നല്ലരീതിയിൽ കൊണ്ടുപോകണമെന്നായിരുന്നു ഇതിന്​ പിന്നിലെ ഉദ്ദേശ്യം. എന്നാൽ, എനിക്കെതിരെ ആക്രമണങ്ങൾ നിരന്തരം വന്നതോടെ മാറിചിന്തിക്കാൻ നിർബന്ധിതനായി.

നിരവധി യു.ഡി.എഫ്​ നേതാക്കാൾ എന്നെ വിളിച്ചിരുന്നു. രമേശ്​ ചെന്നിത്തല പാലക്കാട്ട്​ വന്നപ്പോൾ കാണാനായി വിളിച്ചുവരുത്തുകയും ചെയ്​തു. അദ്ദേഹമടക്കം ​മത്സരിക്കാൻ ആവശ്യപ്പെട്ടതോടെയാണ്​ സമ്മതം മൂളിയത്​. പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങാനും ആവശ്യപ്പെട്ടു.

തവനൂരിൽ തന്‍റെ സ്​ഥാനാർഥിത്വത്തിന്‍റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രശ്​നങ്ങൾ ഒന്നുമില്ലെന്നും​ നേതാക്കൾ പറഞ്ഞതോടെയാണ്​ അരമനസ്സോടെ സമ്മതം മൂളിയത്​. ഞായറാഴ്ച സ്​ഥാനാർഥിക പട്ടിക പുറത്തുവരു​േമ്പാൾ തന്‍റെ പേരുണ്ടാകുമെന്നായിരുന്നു​ പ്രതീക്ഷ​. പേര്​ അതിൽ വന്നില്ല എന്ന്​ മാത്രമല്ല, വിവാദങ്ങൾ നിലനിൽക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ തവനൂരും ഉൾപ്പെട്ടു. കൂടാതെ ഇതിന്‍റെ പേരിൽ മലപ്പുറം ഡി.സി.സി ഓഫിസിന്​ മുന്നിൽ ചിലർ സമരവും തുടങ്ങി. തന്‍റെ പേരിലെ വിവാദങ്ങൾ കാണു​േമ്പാൾ മാനസികമായി വിഷമമുണ്ട്​.

സീറ്റിന്​ മറ്റുള്ളവർ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിൽ ഞാൻ മാറിനിൽക്കുന്നതാണ്​ നല്ലത്​. പാർട്ടിക്ക്​ വേണ്ടി പ്രവർത്തിച്ചവർ മത്സരിക്ക​ട്ടെ. എന്‍റെ മേഖല രാഷ്​ട്രീയ പ്രവർത്തനമല്ല, ചാരിറ്റിയാണ്​.

അതേസമയം, താൻ​ മത്സരിക്കാതിരിക്കുന്നത്​ സ്വത്ത്​ വിവരങ്ങൾ കാണിക്കേണ്ടി വരുമെന്നതിനാലാ​ണെന്ന്​ നേരത്തെ​ പലരും പ്രചരിപ്പിച്ചിരുന്നു. എന്നാൽ, അക്കാര്യങ്ങൾ വെളിപ്പെടുത്തി സത്യാവസ്​ഥ ജനങ്ങൾക്ക്​ മുന്നിൽ അവതരിപ്പിക്കണമെന്ന്​ ആഗ്രഹിച്ചു. ഒപ്പം ഒരു വിഭാഗം എന്നെ വളഞ്ഞിട്ട്​ ആക്രമിക്കുന്നതിൽനിന്ന്​​ സംരക്ഷണവും ലഭിക്കും. ഇതെല്ലാം മനസ്സിൽ വിചാരിച്ചിരുന്നു.

എന്നാൽ, ഇനി തമ്മിൽതല്ലി സീറ്റ്​ പിടിക്കാനില്ല. പണം കൊടുത്തല്ല സീറ്റ്​ ലഭിച്ചത്​. പ്രശ്​നങ്ങളില്ലാതെ, എല്ലാവരുടെയും സന്തോഷത്തോടെ ലഭിക്കുന്ന സീറ്റ്​ മാത്രം മതി. ആരെയും ബുദ്ധിമുട്ടിക്കാനില്ല. മത്സരിക്കുന്ന വിവരമറിഞ്ഞ്​ നൂറുകണക്കിന്​ കോൺഗ്രസ്​ ഭാരവാഹികളും മണ്ഡലത്തിലെ ജനങ്ങളും എന്നെ വിളിച്ച്​ സന്തോഷം പങ്കുവെച്ചിരുന്നു. താൻ മത്സരിക്കുന്നില്ലെങ്കിലും നിങ്ങൾക്ക്​ എന്ത്​ ആപത്ത്​ വരു​േമ്പാഴും എന്നെ സമീപിക്കാം -ഫിറോസ്​ കുന്നംപറമ്പിൽ പറഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Firos Kunnamparambilassembly election 2021
News Summary - Can't be a candidate in Thavanur, stays away happily - Firos Kunnamparambil
Next Story