Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ്...

ബസ് യാത്രക്കാരനില്‍നിന്ന്​ കഞ്ചാവ് പിടികൂടി

text_fields
bookmark_border
cannabis
cancel
camera_alt

representational image 

പാ​റ​ശ്ശാ​ല: അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​യി​ല്‍ ബ​സി​റ​ങ്ങി​യ​യാ​ളി​ല്‍നി​ന്ന് നാ​ല് കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ വെ​ണ്‍പാ​ല​വ​ട്ടം സ്വ​ദേ​ശി​യാ​യ വി​നോ​ദി​നെ​യാ​ണ് (37) റൂ​റ​ല്‍ എ​സ്.​പി​യു​ടെ ആ​ന്റി​നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പി​ടി​കൂ​ടി​യ​ത്.

ചെ​ന്നൈ​യി​ല്‍നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ആ​ഡം​ബ​ര ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ വി​നോ​ദ് അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​യി​ല്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന റൂ​റ​ല്‍ എ​സ്.​പി.​യു​ടെ ആ​ന്റി നാ​ർ​കോ​ട്ടി​ക് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷി​ബു​വി​ന് സം​ശ​യം തോ​ന്നി ഇ​യാ​ളെ പി​ന്തു​ട​ര്‍ന്നു.

പി​ന്തു​ട​രു​ന്ന​ത് മ​ന​സ്സി​ലാ​ക്കി​യ യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പി​ടി​കൂ​ടി. തു​ട​ര്‍ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​യാ​ളി​ല്‍നി​ന്ന് നാ​ല്​ കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ക​ഞ്ചാ​വ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ചി​ല്ല​റ വി​ല്‍പ​ന​ക്ക്​ എ​ത്തി​ച്ച​താ​ണെ​ന്ന് ഇ​യാ​ള്‍ പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​യാ​ളെ പാ​റ​ശ്ശാ​ല പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsCannabis
News Summary - Cannabis was seized from the bus passenger
Next Story