Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ് കടത്ത്:...

കഞ്ചാവ് കടത്ത്: ഇടനിലക്കാരന്‍ പിടിയില്‍

text_fields
bookmark_border
സ​ജീ​ഷ്
cancel
camera_alt

സ​ജീ​ഷ്

പ​ത്ത​നാ​പു​രം: ആം​ബു​ല​ൻ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍കൂ​ടി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യി. കോ​ട്ടാ​ത്ത​ല പൂ​ത​ക്കു​ഴി സൗ​മ്യ​ഭ​വ​നി​ൽ സ​ജീ​ഷ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച ഇ​ട​നി​ല​ക്കാ​ര​നാ​ണ്​ സ​ജീ​ഷ്.

കൊ​ട്ടാ​ര​ക്ക​ര മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​നി​ൽ ഡോ​ക്ടേ​ഴ്സ് ലെ​യി​നി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ ഓ​ട്ടോ​യി​ൽ പ​ച്ച​ക്ക​റി​വ്യാ​പാ​ര​ത്തി​ന്റെ മ​റ​വി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. പ​ച്ച​ക്ക​റി വ​ണ്ടി​യും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​റ​വൂ​ർ പ​തി​നാ​റാം ഫി​ല്ലി​ങ്ങി​ൽ വി​ഷ്ണു​വി​ലാ​സ​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വി​ഷ്ണു, സ​ഹാ​യി ക​ഴു​തു​രു​ട്ടി പ്ലാ​മൂ​ട്ടി​ൽ​വീ​ട്ടി​ൽ ന​സീ​ർ (28) എ​ന്നി​വ​രെ ആം​ബു​ല​ൻ​സി​ൽ ക​ട​ത്തി​യ നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി പ​ത്ത​നാ​പു​രം പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​തോ​ടെ കേ​സി​ൽ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. സ​ജീ​ഷി​ന്റെ അ​റ​സ്റ്റോ​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി​മാ​ഫി​യ​യെ​ക്കു​റി​ച്ച് സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

കൊ​ല്ലം റൂ​റ​ൽ എ​സ്.​പി സാ​ബു മാ​ത്യു, പു​ന​ലൂ​ർ ഡി​വൈ.​എ​സ്.​പി സ്റ്റു​വ​ർ​ട്ട് കീ​ല​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ​ത്ത​നാ​പു​രം ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ലൂ​യി​സ്, എ​സ്.​ഐ ശ​ര​ലാ​ല്‍, ഡാ​ൻ​സാ​ഫ് ടീ​മി​ലെ എ​സ്.​ഐ ദീ​പു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട പൊ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedcannabis trafficking
News Summary - cannabis Trafficking: Arrested
Next Story