Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീൻപിടുത്തത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; നാട്ടികയിലെ ലഹരികേസിൽ ഒരാൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
മീൻപിടുത്തത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം; നാട്ടികയിലെ ലഹരികേസിൽ ഒരാൾ കൂടി അറസ്റ്റിൽ
cancel

തൃശൂർ: തൃശൂർ നാട്ടികയിൽ ആറരകിലോ കഞ്ചാവും മാരകയുധങ്ങളും പിടികൂടിയ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. 21 കാരന്‍ നന്ദുകൃഷ്ണയാണ് അറസ്റ്റിലായത്. വലപ്പാട് കഴിമ്പ്രം സ്വദേശിയാണ് ഇയാൾ. കേസിൽ നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വിഷ്ണുവിനെ(37) മാർച്ച് ഒമ്പതിന് പിടികൂടിയിരുന്നു. വിഷ്ണുവിന്‍റെ വീടിന്‍റെ ടെറസിൽ നിന്നാണ് കഞ്ചാവും മാരകായുധങ്ങളും പിടിച്ചെടുത്തത്.

നാട്ടിലെ തോടുകളിലും കുളങ്ങളിലും മീന്‍ പിടിക്കാനെന്ന വ്യാജേന പോകുകയും ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ച് കഞ്ചാവ് കൈമാറുകയുമായിരുന്നു പ്രതികളുടെ രീതി. ജില്ലാ പൊലീസ് മേധാവിയുടെ സംഘവും വലപ്പാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിഷ്ണുവിനെ പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചിരുന്ന വലപ്പാട് സ്വദേശിയെയും മാർച്ച് 14 ന് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cannabis sale under the guise of fishing; one more arrested in Nattika drug case
Next Story