Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുനനച്ചു വളര്‍ത്തി; യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുനനച്ചു വളര്‍ത്തി; യുവാവ് അറസ്​റ്റില്‍
cancel

കിഴക്കമ്പലം: വീട്ടമുറ്റത്ത് കഞ്ചാവ് നട്ടുനനച്ചു വളര്‍ത്തിയ യുവാവ് അറസ്​റ്റില്‍. പട്ടിമറ്റം ഡബിള്‍ പാലത്തിന് അടുത്ത് കുഴിപ്പിള്ളി വീട്ടില്‍ നജീബാണ്​ (40) പിടിയിലായത്.

ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. രണ്ടു മാസമായ​ ചെടി പ്രത്യേകം പ്ലാസ്​റ്റിക് കവറിലാണ് നട്ടിരുന്നത്.

ജില്ല നാര്‍കോട്ടിക്​ സ്‌ക്വാഡ് ഡിവൈ.എസ്.പി എം.ആര്‍. മധു ബാബു, കുന്നത്തുനാട് എസ്.എച്ച്.ഒ വി.ടി. ഷാജന്‍, എസ്.ഐ എബി ജോർജ്​ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cannabis plant cultivated in yard; man arrested
Next Story