തിരുവനന്തപുരത്ത് യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ കഞ്ചാവ്; എക്സൈസ് മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം പാളയം യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസ് റെയ്ഡ്. പരിശോധനയിൽ കഞ്ചാവ് പിടികൂടി. യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് പരിശോധന. എല്ലാ മുറിയിലും കയറാനാണ് തീരുമാനം. വൈകുന്നേരം വരെ പരിശേധന നടത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടത്തിയ അറസ്റ്റിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന. കൂടുതൽ പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തും. നിരവധി മുറികളുള്ള ഹോസ്റ്റലാണിത്.
കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധന ഇപ്പോഴും തുടരുകയാണ്. ബാക്കിയുള്ള മുറികളിലും പരിശോധന നടത്തും. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധന നടത്തിയ ചില മുറികളിൽ നിന്ന് കുറഞ്ഞ അളവിലാണ് കഞ്ചാവ് പിടികൂടിയത്. 200ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. കേരള സര്‍വകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ താമസിക്കുന്നത്. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ നിലവിൽ അകത്തേക്ക് കയറ്റുന്നില്ല. നേരത്തെ തന്നെ ഹോസ്റ്റലിനെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

