കഞ്ചാവ് കേസിൽ കഠിന തടവും പിഴയും
text_fieldsവടകര: കാറില് കടത്തുകയായിരുന്ന 55 കിലോ കഞ്ചാവുമായി അറസ്റ്റിലായ പ്രതികള്ക്ക് 10 വര്ഷം വീതം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഇടുക്കി അടിമാലി എക്കര പട്ടം മാവടിയില് പി.എ. ഷാജി (46), ഇടുക്കി രാജക്കാട് പറത്താനത്ത് പി.സി. സുനില് (48) എന്നിവരെയാണ് വടകര എന്.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില് ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2019 മാര്ച്ച് 19നാണ് കേസിനാസ്പദമായ സംഭവം. അടിവാരത്തുനിന്ന് താമരശ്ശേരിയിലേക്ക് വരുകയായിരുന്ന കെ.എല് 14 എച്ച്-3001 ഹോണ്ട സിറ്റി കാറില്നിന്നാണ് താമരശ്ശേരി എസ്.ഐയായ കെ.എ. ശറഫുദ്ദീനും പാര്ട്ടിയും കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

