
സ്ഥാനാർഥികൾ കേസ് വിവരങ്ങൾ പരസ്യപ്പെടുത്തണം; ഓൺലൈൻ വഴിയും പത്രിക നൽകാം
text_fieldsതിരുവനന്തപുരം: സ്ഥാനാർഥികൾ കുറ്റകൃത്യങ്ങളുടെയും കേസിെൻറയും വിവരങ്ങൾ മൂന്നുതവണ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണമെന്ന് മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. പത്രിക ഓൺലൈൻ വഴിയും നൽകാം. കള്ളവോട്ട് ശ്രമമുണ്ടായാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റകൃത്യ പശ്ചാത്തലമുണ്ടെങ്കിൽ പത്രികെക്കാപ്പം വിശദമാക്കണം. കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സ്ഥാനാർഥിയെ എന്തുകൊണ്ട് കണ്ടെത്താനായില്ലെന്ന് കക്ഷികളും വിശദീകരിക്കണം. സ്ഥാനാർഥിയെ നിശ്ചയിച്ച് 48 മണിക്കൂറിനുള്ളിലോ പത്രിക സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പോ ഏതാണോ ആദ്യം ആ തീയതിയിൽ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടി വെബ്സൈറ്റിലും വിശദീകരണം പ്രസിദ്ധീകരിക്കണം.
ഇത് സംബന്ധിച്ച് സ്ഥിരീകരണം സ്ഥാനാർഥിയെ െതരഞ്ഞെടുത്ത് 72 മണിക്കൂറിനുള്ളിൽ കമീഷന് നൽകണം. പത്രിക പിൻവലിക്കാനുള്ള ആദ്യ നാല് ദിവസത്തിനുള്ളിൽ ആദ്യ ഘട്ടവും അടുത്ത അഞ്ചു മുതൽ എട്ട് ദിവസങ്ങൾക്കിടയിൽ രണ്ടാം ഘട്ടവും മാധ്യമങ്ങളിലൂടെ പരസ്യം നൽകണം. ഒമ്പതാമത്തെ ദിവസം മുതൽ പ്രചാരണത്തിനുള്ള അവസാന ദിവസത്തിനുള്ളിൽ മൂന്നാംഘട്ട പരസ്യം നൽകണം.
പ്രചാരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണം. യോഗങ്ങൾക്ക് നിശ്ചയിച്ചുനൽകിയ മൈതാനങ്ങളിലും ഓഡിറ്റോറിയങ്ങളിലും നിശ്ചിത എണ്ണം ആളുകളെയേ പങ്കെടുപ്പിക്കാവൂ. *ഭിന്നശേഷിക്കാർ, 80 വയസ്സ് പൂർത്തിയായവർ, കോവിഡ് ബാധിതർ/രോഗം സംശയിക്കുന്നവർ എന്നിവർക്ക് തപാൽവോട്ട് സൗകര്യം ഉപയോഗപ്പെടുത്താം. െതരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 16 അവശ്യ സർവിസ് മേഖലയിലുള്ളവർക്കും തപാൽവോട്ടിന് അവസരമുണ്ട്. താൽപര്യമുള്ളവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. നിർബന്ധമല്ല.
ഹരിതചട്ടം പാലിച്ചായിരിക്കണം പ്രചാരണ സാമഗ്രികളും ബോർഡുകളും ഒരുക്കേണ്ടത്. പി.വി.സി ഫ്ലക്സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ ഉപയോഗിക്കരുത്. കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ- പുനഃചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള ബാനറുകളും ബോർഡുകളും മാത്രമേ ഉപയോഗിക്കാവൂ.
ഇത്തരം മെറ്റീരിയൽ അച്ചടിക്കുമ്പോൾ റീസൈക്ലബിൾ, പി.വി.സി ഫ്രീ എന്ന ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതിയും പ്രിൻറ് ചെയ്യുന്ന സ്ഥാപനത്തിെൻറ പേരും പ്രിൻറിങ് നമ്പറും ഉൾപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
