Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചിത്രം തെളിഞ്ഞ്​...

ചിത്രം തെളിഞ്ഞ്​ ബാലുശ്ശേരി; സ്ഥാനാർഥികൾ പ്രചാരണരംഗത്ത്

text_fields
bookmark_border
dharmajan and sachindev
cancel
camera_alt

ബാലുശ്ശേരിയിലെ ഇടതു സ്ഥാനാർഥി കെ.എം. സചിൻദേവും യു.ഡി.എഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയും ​െതരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മണ്ണാംപൊയിലിൽവെച്ച് കണ്ടുമുട്ടിയപ്പോൾ പരസ്പരം ഹസ്തദാനം നൽകുന്നു

ബാ​ലു​ശ്ശേ​രി: മ​ണ്ഡ​ല​ത്തി​ൽ ​െത​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ചു. എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ൾ ക​ള​ത്തി​ലി​റ​ങ്ങി​ത്തു​ട​ങ്ങി.

ഇ​ട​തു​സ്ഥാ​നാ​ർ​ഥി സ​ചി​ൻ​ദേ​വ് പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ്ട് പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി. ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​ന്ന​പാ​ടെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തി.

ബാ​ലു​ശ്ശേ​രി കോ​ഓ​പ​റേ​റ്റി​വ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ണ്ണാം​പൊ​യി​ൽ പ്ര​ദേ​ശ​ത്തെ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക​രെ​യും സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി.

ഇ​ട​തു സ്ഥാ​നാ​ർ​ഥി സ​ചി​ൻ​ദേ​വ് മ​ണ്ണാം​പൊ​യി​ലി​ലെ ത​ല​മു​തി​ർ​ന്ന ക​മ്യൂ​ണി​സ്​​റ്റ്​ പ്ര​വ​ർ​ത്ത​ക​ൻ 100 വ​യ​സ്സ്​ പി​ന്നി​ട്ട ചെ​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി അ​നു​ഗ്ര​ഹം തേ​ടി. പ​റ​മ്പി​ൻ​മു​ക​ൾ കെ.​ഇ.​ടി ബി.​എ​ഡ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ടും വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

കോ​ക്ക​ല്ലൂ​ർ, എ​ര​മം​ഗ​ലം, പ​റ​മ്പി​ൻ​മു​ക​ൾ, കു​ന്ന​ക്കൊ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. ബാ​ലു​ശ്ശേ​രി, പ​ന​ങ്ങാ​ട്, കോ​ട്ടൂ​ർ, ന​ടു​വ​ണ്ണൂ​ർ, അ​ത്തോ​ളി, ഉ​േ​ള്ള്യ​രി പ​ഞ്ചാ​യ​ത്ത് എ​ൽ.​ഡി.​എ​ഫ് ക​ൺ​െ​വ​ൻ​ഷ​നു​ക​ളും പൂ​ർ​ത്തി​യാ​ക്കി. 19ന് ​ഒ​ന്നാം​ഘ​ട്ട മ​ണ്ഡ​ല പ​ര്യ​ട​ന യാ​ത്ര​യും തു​ട​ങ്ങും.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി തു​ട​ർ​ന്ന് ക​റ്റോ​ട്, കു​റു​മ്പൊ​യി​ൽ, ന​ടു​വ​ണ്ണൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ചു. വൈ​കീ​ട്ട്​ നാ​ലി​ന്​ ​െത​ര​ഞ്ഞെ​ടു​പ്പ് ക​ൺ​െ​വ​ൻ​ഷ​ൻ ന​ട​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balusseryassembly election 2021
News Summary - candidates in balussery started campaign
Next Story