കല്യാണവീടുകളിൽ നിറസാന്നിധ്യമായി സ്ഥാനാർഥികൾ
text_fieldsയു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല കുറ്റ്യാടിയിലെ വിവാഹവീട്ടിൽ വധുവിനും ബന്ധുക്കൾക്കുമൊപ്പം
കുറ്റ്യാടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും കല്യാണവീടുകളിലും ഗൃഹപ്രവേശനങ്ങളിലും നിറസാന്നിധ്യമായി സ്ഥാനാർഥികൾ.
മുന്നണിയിൽ പെട്ടവരുടെ വീടുകളിൽ സ്ഥാനാർഥികളെ പ്രത്യേകം ക്ഷണിക്കുന്നതിനാൽ എത്ര നേരക്കുറിവിനിടയിലും അവർ അവിടെ എത്തും. വോട്ടും ചോദിക്കും.
കുറ്റ്യാടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ്കുട്ടി പതിയാക്കരയിലെ ഗൃഹപ്രവേശന ചടങ്ങിൽ എത്തിയപ്പോൾ
രോഗീസന്ദർശനം, മരണവീട് സന്ദർശനം എന്നിവയും സ്ഥാനാർഥികളുടെ പതിവുചര്യയിൽ ഉൾപ്പെടുത്തുന്നുണ്ട്. കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ്കുട്ടി ഇന്നലെ പതിയാക്കരയിലെ ഗൃഹപ്രവേശന ചടങ്ങിൽ പെങ്കടുത്തു.
പി.ടി.െക. ശ്രീജിെൻറ വീട്ടിലാണ് എത്തിയത്. കൂടാതെ, രോഗീസന്ദർശനവും നടത്തി. യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല ഇന്നലെ പര്യാടനം തുടങ്ങുംമുേമ്പ കുറ്റ്യാടിയിലെ തുവോട്ട്പൊയിൽ നവാസിെൻറ മകൾ ഖദീജ ഷെറിെൻറ വിവാഹ ചടങ്ങിനെത്തി.
കഴിഞ്ഞദിവസം വേളത്തെ വിവാഹവീട്ടിലുമെത്തിയിരുന്നു. പ്രചാരണ പര്യടനത്തിനിടയിൽ മണിയൂർ ഭാഗത്തെ ക്ഷേത്രോത്സവത്തിലും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.