‘കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി’ കവിതയിലൂടെ പൊലീസ് പരീക്ഷയെ േട്രാളി ഉദ്യോഗാർഥി
text_fieldsകോഴിക്കോട്: കവിത പലതും കണ്ടിട്ടുണ്ട്. എന്നാൽ ഇത്ര ഭയാനകമായ വേർഷൻ ആദ്യമായിരിക്കും. കാര്യം മറ്റൊന്നുമല്ല. തിങ്കളാഴ്ച പി.എസ്.സി സംഘടിപ്പിച്ച സിവിൽ പൊലീസ് ഒാഫീസർ പരീക്ഷക്കെത്തിയ ഉദ്യോഗാർഥിയാണ് ചോദ്യ കടലാസിൽ കവിതയെഴുതിയത്. കടുപ്പമേറിയ ചോദ്യങ്ങൾ കണ്ട് ‘ബേജാറായ’ ഉദ്യോഗാർഥി ചോദ്യകടലാസിലെ ക്രിയകൾ ചെയ്യാനുള്ള ഭാഗത്താണ് തെൻറ മനോഹരമായ കവിതക്ക് ഇടം കണ്ടെത്തിയത്.
കടുപ്പമുള്ള ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിച്ചതിനെ കണക്കിന് ട്രോളിക്കൊണ്ടാണ് കവിത മുന്നേറുന്നത്. പരീക്ഷാഹാളിൽ ചോദ്യക്കടലാസ് തന്ന ഇൻവിജിലറേറ്ററെയും കവിതയിൽ സ്മരിച്ചിട്ടുണ്ട്. പൊലീസുകാർക്ക് ഇത്രയും വിവരമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇനി താൻ പൊലീസുകാരെ കുറ്റം പറയില്ലെന്നും ‘കവി’ തെൻറ രചനയിലൂടെ വ്യക്തമാക്കുന്നു. ‘കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി’ എന്ന് പൊലീസ് പരീക്ഷയോടുള്ള നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് കവിത അവസാനിക്കുന്നത്.
രസകരമായ ഇൗ കവിത സമൂഹ മാധ്യമങ്ങൾ വഴി പൊലീസിനും ലഭിച്ചു. അവർ അത് മറ്റൊരു ട്രോളാക്കി കേരള പൊലീസിെൻറ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെക്കുകയും ചെയ്തു. കവിയെ അറിയുമെങ്കിൽ മെൻഷൻ ചെയ്യണമെന്നും ദയവായി വേറെ കവിതകൾ എഴുതി അയക്കരുതെന്നുമുള്ള അഭ്യർഥനയോടെയാണ് പൊലീസ് കവിത പോസ്റ്റ് ചെയ്തത്.
കവിതയുടെ പൂർണ രൂപം
മിഴികൾ നിറയുന്നു
കൈകൾ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു
അറിഞ്ഞിരുന്നില്ല ഞാൻ
പോലീസുകാർക്കിത്ര
അറിവുണ്ടെന്ന സത്യമേതും
ചോദ്യക്കടലാസു കൈകളിൽ
തന്നൊരു സാറിനും ശത്രുവിൻ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ
ഞാൻ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പോലീസ്.
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോൽ
‘‘കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
