Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ഥാനാർഥി നിർണയം...

സ്ഥാനാർഥി നിർണയം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ വിശദ ചർച്ചക്ക്​ കോൺഗ്രസ്

text_fields
bookmark_border
സ്ഥാനാർഥി നിർണയം തിരുവനന്തപുരം, പത്തനംതിട്ട   ജില്ലകളിൽ വിശദ ചർച്ചക്ക്​ കോൺഗ്രസ്
cancel

തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം എ​ങ്ങു​മെ​ത്താ​ത്ത തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​ത​ട്ട ജി​ല്ല​ക​ളി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​ത്തി​ലെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ ​കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം. നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ തി​രു​വ​ന​ന്ത​പു​ര​ത്തും രാ​ജി​യും പോ​സ്റ്റ​ർ പ്ര​തി​ഷേ​ധ​വു​മെ​ല്ലാ​മാ​യി കു​ഴ​ഞ്ഞു​മ​റി​ഞ്ഞ പ​ത്ത​നം​തി​ട്ട​യി​ലും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള തീ​വ്ര​നീ​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ്​ ഇ​ക്കു​റി യു.​ഡി.​എ​ഫ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ 14 സീ​റ്റു​ക​ളി​ൽ പ​ത്തെ​ണ്ണ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. പ​ത്ത​നം​തി​ട്ട​യി​ലെ നാ​ല്​ സീ​റ്റു​ക​ളി​ലും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ട്. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഘ​ട​ക​ക​ക്ഷി​യു​മാ​യു​ള്ള പ്ര​ശ്​​ന​വും തു​ട​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ വ​ട്ടി​യൂ​ർ​ക്കാ​വ്, കോ​വ​ളം, ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ ന​ൽ​കി​യ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, ആ​റ്റി​ങ്ങ​ൽ എ​ന്നി​വ മാ​റ്റി​നി​ർ​ത്തി​യാ​ൽ ബാ​ക്കി 10 മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ്. സീ​നി​യ​ർ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന കാ​ര​ണം. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സി.​എം.​പി​ക്ക്​ ന​ൽ​കി സി.​പി. ജോ​ണി​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള യു.​ഡി.​എ​ഫ്​ നീ​ക്ക​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധ​വു​മു​ണ്ട്. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കെ. ​മു​ര​ളീ​ധ​ര​നും കോ​വ​ള​ത്ത്​ എം. ​വി​ൻ​സ​ന്‍റും മാ​ത്ര​മാ​ണ്​ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ച​ത്. സെ​ൻ​ട്ര​ലി​ൽ മു​ൻ​മ​ന്ത്രി വി.​എ​സ്. ശി​വ​കു​മാ​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച്​ രം​ഗ​ത്തു​ണ്ട്. ത​ർ​ക്ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ കോ​ർ​ക​മ്മി​റ്റി യോ​ഗ​ത്തി​ലും സ​മ​വാ​യ​മാ​യി​ല്ല.

കാ​ട്ടാ​ക്ക​ട, വാ​മ​ന​പു​രം, അ​രു​വി​ക്ക​ര, വ​ർ​ക്ക​ല, നേ​മം, ക​ഴ​ക്കൂ​ട്ടം, നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട്​ സീ​റ്റു​ക​ളി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. ശി​വ​കു​മാ​റി​നെ അ​രു​വി​ക്ക​ര​യി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യെ​ങ്കി​ലും കെ.​എ​സ്. ശ​ബ​രീ​നാ​ഥ​നെ പ​രി​ഗ​ണി​ക്കു​ന്ന​താ​കും ന​ല്ല​തെ​ന്ന അ​ഭി​പ്രാ​യം നേ​തൃ​ത്വ​ത്തി​ലു​ണ്ട്. വ​ർ​ക്ക​ല​യി​ൽ വ​ർ​ക്ക​ല ക​ഹാ​റി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​മ്പോ​ൾ ഡോ. ​എ​സ്.​എ​സ്. ലാ​ലി​നെ പോ​ലു​ള്ള​വ​ർ​ക്ക്​ സീ​റ്റ്​ കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. നേ​മ​ത്ത്​ യു​വ​നേ​താ​വ്​ വൈ​ഷ്ണ സു​രേ​ഷി​ന്‍റെ പേ​ര്​ പ​രി​ഗ​ണ​ന​യു​ണ്ടെ​ങ്കി​ലും സ​മ​വാ​യ​ത്തി​ന്‍റെ പേ​രി​ൽ മ​റ്റാ​രെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​യാ​യി വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പാ​ലോ​ട്​ ര​വി, എ​ൻ. ശ​ക്​​ത​ൻ, എം.​എം. ഹ​സ​ൻ, ആ​നാ​ട്​ ജ​യ​ൻ എ​ന്നി​വ​രെ​ല്ലാം മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​വു​മാ​യി രം​ഗ​ത്തു​ണ്ട്.

പ​ത്ത​നം​തി​ട്ട​യി​ൽ ഘ​ട​ക​ക​ക്ഷി​ക്ക്​ ന​ൽ​കി​യ തി​രു​വ​ല്ല ഒ​ഴി​കെ ബാ​ക്കി നാ​ല്​ സീ​റ്റു​ക​ളി​ലും പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണ്. അ​ടൂ​രി​ൽ ശാ​ന്ത​കു​മാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പാ​ർ​ട്ടി​യി​ൽ രാ​ജി​യു​ൾ​പ്പെ​ടെ​യു​ണ്ടാ​യി. റാ​ന്നി​യി​ൽ പ​ഴ​കു​ളം മ​ധു​വി​നെ​യും ആ​റ​ൻ​മു​ള​യി​ൽ അ​ബി​ൻ വ​ർ​ക്കി​യെ​യും മ​ത്സ​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്​​ത​മാ​ണ്. കോ​ന്നി​യി​ലാ​ക​ട്ടെ, അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യു​ള്ള പ്ര​ചാ​ര​ണം ശ​ക്​​ത​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ പ്ര​ശ്ന​ങ്ങ​ളൊ​ക്കെ പ​രി​ഹ​രി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ളി​ലാ​ണ് നേ​തൃ​ത്വം. ഫ​ല​ത്തി​ൽ തൃ​ശൂ​ർ മു​ത​ൽ തെ​ക്കോ​ട്ടു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും കോ​ൺ​ഗ്ര​സ്​ സീ​റ്റ്​ വി​ഭ​ജ​ന​ത്തി​ൽ പ്ര​ശ്ന​മു​ണ്ടെ​ന്ന​താ​ണ്​ വ​സ്തു​ത. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും പ്ര​ശ്നം രൂ​ക്ഷ​മാ​ണ്. പെ​രു​മ്പാ​വൂ​ർ, തൃ​പ്പൂ​ണി​ത്തു​റ സീ​റ്റു​ക​ളി​ൽ പ്ര​ശ്നം തു​ട​രു​ക​യാ​ണ്. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ ഫോ​ർ​വേ​ർ​ഡ്​ ബ്ലോ​ക്കി​ന്​ ന​ൽ​കി​യ​തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്. ച​ട​യ​മം​ഗ​ല​ത്ത്​ ഐ.​എ​ൻ.​ടി.​യു.​സി പ്ര​സി​ഡ​ന്‍റ്​ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​നെ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​നെ​തി​രെ​യും പ്ര​തി​ഷേ​ധ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatePathanamthittaCongessUDFassembly electionThiruvananthapuram
News Summary - Congress to hold detailed discussions in Thiruvananthapuram and Pathanamthitta districts to determine candidates
Next Story