സ്ഥാനാർഥി നിർണയം: പാലക്കാട് കോൺഗ്രസിൽ കൂട്ടരാജി
text_fieldsകോൺഗ്രസ് റാലിയിൽ നിന്ന്
പാലക്കാട്: പാലക്കാട് നഗരസഭ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കൂട്ടരാജിയും വ്യാപക പരാതികളും. നാലാം ദിവസം ചർച്ച പുരോഗമിക്കുമ്പോഴും പല വാർഡുകളിലും സ്ഥാനാർഥി നിർണയം കീറാമുട്ടിയായി തുടരുകയാണ്. നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി അംഗം കിദര്‍ മുഹമ്മദ്, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പേർ രാജിവെച്ചു. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡില്‍ കുടുംബവാഴ്ചക്ക് ഡി.സി.സി നേതൃത്വം ഒത്താശ ചെയ്യുന്നെന്നാരോപിച്ചാണ് ഇവർ ഡി.സി.സി അധ്യക്ഷന് രാജിക്കത്ത് കൈമാറിയത്.
നഗരസഭ 24ാം വാർഡായ കുന്നത്തുർമേട് നോർത്തിൽ രമേശ് ചെന്നിത്തല നിർദേശിച്ച ഡി.സി.സി അംഗം കിദര്‍ മുഹമ്മദിന്റെ പേര് അട്ടിമറിച്ച് ഷാഫി പറമ്പിൽ നിർദേശിച്ച പ്രശോഭ് വൽസനെ സ്ഥാനാർഥിയായി നിശ്ചയിച്ചതിലാണ് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്നത്. മൂന്ന് േബ്ലാക്ക് വൈസ് പ്രസിഡന്റുമാർ, മൂന്ന് േബ്ലാക് സെക്രട്ടറിമാർ, ഡി.സി.സി അംഗം എന്നിവരുൾപ്പെടെയുള്ളവരുടെ രാജി സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് പ്രതികരിച്ചിട്ടില്ല.
ഇനിയും പത്ത് വാർഡുകളിൽ സ്ഥാനാർഥി നിർണയം പൂർത്തീകരിക്കാനുണ്ടെന്നിരിക്കെ, പള്ളിപ്പുറം വാർഡിൽ സ്ഥാനാർഥിയാവാൻ ഡി.സി.സി പ്രസിഡന്റ് നിശ്ചയിച്ച മിനി ബാബുവിനെതിരെ ഷാഫി പറമ്പിൽ നിർദേശിച്ച അനിൽ ബാലൻ ചെലുത്തുന്ന സമ്മർദമാണ് തീരുമാനം അനിശ്ചിതത്വത്തിലാക്കിയത്. 22ാം വാർഡിൽ നിലവിലെ കൗൺസിലറായ എഫ്.ബി ബഷീറിനെ രണ്ട് ദിവസം മുൾമുനയിൽ നിർത്തിയാണ് ചൊവ്വാഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഷാഫി പറമ്പിൽ മുന്നോട്ട് വെച്ച പ്രിന്റോയുടെ സ്ഥാനാർഥിത്വം നിരന്തര ചർച്ചക്കൊടുവിൽ പരിഗണിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

