സ്ഥാനാർഥി പരീക്ഷ എഴുതുകയാണ്...
text_fieldsതിരുവനന്തപുരം: പോളിങ് ബൂത്തിലേെക്കത്തുന്ന വോട്ടർമാരെ നേരിൽകണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിൽ സ്ഥാനാർഥികൾ പരക്കം പാഞ്ഞപ്പോൾ വോട്ടിങ് കേന്ദ്രത്തിന് സമീപത്തിരുന്ന് പരീക്ഷ എഴുതുന്ന തിരക്കിലായിരുന്നു െചറുവയ്ക്കലിലെ എൽ.ഡി.എഫ് സ്ഥാനാർഥി സൂര്യ ഹേമൻ. അമിറ്റി യൂനിവേഴ്സിറ്റിയിൽ എം.എ ജേണലിസം വിദ്യാർഥിനിയായ സൂര്യയുടെ മൂന്നാം സെമസ്റ്റർ പരീക്ഷ ഈമാസം ഏഴിനാണ് ആരംഭിച്ചത്. 'ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം' വിഷയത്തിലായിരുന്നു ചൊവ്വാഴ്ച പരീക്ഷ.
രാവിലെ സ്വന്തം വോട്ട് രേഖപ്പെടുത്തിയശേഷം മുഴുവൻ ബൂത്തുകളും സന്ദർശിച്ച ശേഷമാണ് പരീക്ഷക്കിരുന്നത്. 9.30ന് കോളജിെൻറ സൈറ്റിൽ കയറി ചോദ്യ പേപ്പർ ഡൗൺലോഡ് ചെയ്തു. ലയോള സ്കൂളിന് സമീപത്തെ പാർട്ടി ബൂത്തിലായിരുന്നു മൂന്നുമണിക്കൂർ നീളുന്ന പരീക്ഷ. 12.30ഓടെ പരീക്ഷ അവസാനിപ്പിച്ച് ഉത്തരക്കടലാസ് അപ്ലോഡ് ചെയ്തശേഷം വീണ്ടും തെരഞ്ഞെടുപ്പ് തിരക്കിലേക്ക്.
പ്രചാരണത്തിനും പഠനത്തിനും കൃത്യമായ ടൈംബിൾ തയാറാക്കിയാണ് സൂര്യ പ്രചാരണത്തിനിറങ്ങിയത്. രാവിലെ ഏഴിന് ആരംഭിക്കുന്ന പ്രചാരണം അവസാനിക്കുന്നത് രാത്രി എട്ടോടെ. വീട്ടിെലത്തിയാൽ പഠനം തുടങ്ങും. ഇതിനോടകം ചേച്ചി ആര്യ ഹേമൻ ഓൺലൈൻ ക്ലാസ് റെക്കോഡ് ചെയ്തിട്ടുണ്ടാകും. ഇത് കേട്ട് പഠിക്കും. രാത്രി 12 വരെ പഠനം നീളും. പ്രചാരണം അവസാനഘട്ടമെത്തിയപ്പോഴാണ് എം.എയുടെ വൈവ പരീക്ഷ. വോട്ടെണ്ണൽ ദിവസമായ 16നും പരീക്ഷയുള്ളതിെൻറ വിഷമം 22കാരിക്കുണ്ട്. ബി.എ ജേണലിസത്തിൽ രണ്ടാം റാങ്കായിരുന്നു. എന്തായാലും ഇത്തവണ തെരഞ്ഞെടുപ്പ് പരീക്ഷയിലും ജേണലിസം പരീക്ഷയിലും മികച്ച വിജയം ഉറപ്പാണെന്ന് സൂര്യ ഹേമൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

