ചവിട്ടുനാടകം: മത്സരാർഥികൾ കുഴഞ്ഞുവീണു
text_fieldsതൃശൂർ: ചവിട്ടുനാടകം കഴിഞ്ഞ് വേദി വിട്ടിറങ്ങിയ കുട്ടികൾ കുഴഞ്ഞുവീണു. നിലമ്പൂർ പാലേമാട് എസ്.വി.എച്ച്.എസ്.എസിലെ ഗൗരികൃഷ്ണ എസ്. കുമാറും മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ ലക്ഷ്മി മനോഹറുമാണ് വേദിക്കു പിന്നിൽ തളർന്നുവീണത്. ഇവരെ ജില്ല ആശുപത്രിയിലെത്തിച്ചു. വൃന്ദവാദ്യ മത്സരം തീരാൻ വൈകിയതിനാൽ ഉച്ചക്ക് രണ്ടിന് തുടങ്ങേണ്ട മത്സരം മൂന്നു മണിക്കൂർ വൈകിയാണ് ആരംഭിച്ചത്. മേക്കപ്പിട്ട മത്സരാർഥികൾ ഇരിക്കാൻ കസേര ഇല്ലാതെ മണിക്കൂറുകളോളം നിന്നുകുഴങ്ങി പരാതി ഉയർന്നതോടെ മന്ത്രി സുനിൽ കുമാർ വേദിയിലെത്തി. രാത്രി വൈകി സംഘാടകർ കസേര എത്തിച്ചു. അപ്പോഴേക്കും 22ൽ 16 ടീമുകളുടേയും മത്സരം കഴിഞ്ഞിരുന്നു. ഒരു ടീമിെൻറ കോഡ് നമ്പർ വിളിച്ച് സ്റ്റേജിലേക്ക് കയറുന്നതിനിടെ വിധികർത്താക്കൾ ഭക്ഷണം കഴിക്കാൻ പോയതായി പരാതിയുയർന്നു. സ്റ്റേജിൽ മിനുസം കാരണം ചവിട്ടുമ്പോൾ തെന്നുന്നതായും പരാതിയുണ്ടായി. വേദിക്കു പിന്നിൽ മേക്കപ്പിനായും സൗകര്യം വളരെ കുറവായിരുന്നു. 22 ടീമുകളാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
