ആലുവ: അർബുദബാധിതർക്ക് പെൻഷന് അപേക്ഷിക്കാൻ സമീപത്തെ ഗവ. ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റ് മതിയെന്ന് സർക്കാർ ഉത്തരവ്. പെൻഷന് അപേക്ഷിക്കാനും വർഷംതോറും പുതുക്കാനും ഓങ്കോളജി ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു. ഇത് പല രോഗികളെയും ബുദ്ധിമുട്ടിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന ആലുവ ചാലക്കൽ ലൈഫ് കെയർ ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതടക്കം നിരവധി നിവേദനങ്ങൾ ലഭിച്ച സാഹചര്യത്തിലണ് സർക്കാറിെൻറ പുതിയ നിർദേശം.