Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ രോഗബാധിതൻ ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
കാൻസർ രോഗബാധിതൻ ചികിത്സ സഹായം തേടുന്നു
cancel

വിഴിഞ്ഞം: കാൻസർ രോഗബാധിതൻ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കോട്ടുകാൽ മൂലക്കര കാവുവിളാകത്ത് വീട്ടിൽ ടി.പി. ജോസഫ് (58) ആണ് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നത്.

തൊണ്ടയിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന ജോസഫിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് ഏകദേശം മൂന്നര ലക്ഷത്തോളം രൂപ ചെലവ് വരും. 10 വർഷം മുമ്പ് ഭാര്യ മരിച്ചതിനാൽ ഒറ്റക്ക് കഴിയുന്ന ജോസഫ് കൂലിപ്പണി ചെയ്താണ് ജീവിച്ചുവന്നിരുന്നത്.

രോഗം ബാധിച്ചതിനെ തുടർന്ന് ഇപ്പോൾ ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്. പണി പൂർത്തിയാകാത്ത വൈദ്യുതി ബന്ധമില്ലാത്ത വീട്ടിൽ ഒറ്റക്ക് കഴിയുന്ന ജോസഫിന് പരസഹായമില്ലാതെ എണീറ്റ് നടക്കാൻ കഴിയില്ല. വീടും സ്ഥലവും പണയം വെച്ച പണത്തിലാണ് ഇത്രയും നാൾ ചികിത്സ നടത്തി വന്നത്. ഇപ്പോൾ നാട്ടുകാരുടെയും അയൽവാസികളുടെയും സഹായത്തോടെയാണ് നിത്യവൃത്തി കഴിഞ്ഞുപോകുന്നത്.

സഹായിക്കാൻ കഴിയുന്നവർ ജോസഫ് ടി.പി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജഗതി ശാഖ, അക്കൗണ്ട് നമ്പർ 67199024288, ഐ.എഫ്.എസ്.സി കോഡ് SBIN 0070568 എന്ന ബാങ്ക് അക്കൗണ്ടിലേക്ക് സഹായമെത്തിക്കുക. ഫോൺ 9349976681.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cancer patient seeks treatment help
Next Story