Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീൻ യാത്രയായി, വേദനയില്ലാത്ത ലോകത്തിലേക്ക്

text_fields
bookmark_border
cancer patient ameen muhammed
cancel

പേരാമ്പ്ര: ബന്ധുക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുമനസുകളും നാട്ടുകാരും ഒരുമിച്ച് കൈകോർത്തെങ്കിലും അമീൻ മുഹമ്മദിനെ മരണത്തിന്റെ കരങ്ങളിൽ നിന്നും രക്ഷിക്കാനായില്ല. നാലു വർഷത്തോളമായി ചാലിക്കര കായൽ മുക്കിലെ മുനീറിന്റെ മകൻ അമീൻ മുഹമ്മദ്​ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യ ഘട്ടത്തിൽ ബന്ധുക്കളും പിന്നീട് നാട്ടുകാരുമാണ്​ ചികിത്സാ ചെലവിന് പണം കണ്ടെത്തിയത്​.


തിരുവനന്തപുരം ആർ.സി.സി യിലെ ചികിത്സക്ക് ശേഷം ഭേദമായെങ്കിലും രണ്ട് വർഷത്തിനു ശേഷം കാൻസർ വീണ്ടും ആ കുഞ്ഞു ശരീരം കാർന്നു തിന്നാൻ തുടങ്ങി. ഡോക്ടർമാർ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചു. ഇതിന് 40 ലക്ഷം രൂപയായിരുന്നു ചെലവ്. ഇത് കണ്ടെത്താൻ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലി​െൻറ സഹായം തേടിയിരുന്നു. ഇൗ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ചികിത്സാ ചിലവിനുള്ള പണം ലഭിച്ചു. ആറു മാസം മുമ്പ് എറണാകുളം അമൃതയിൽ നിന്ന് മജ്ജ മാറ്റി വെക്കൽ ശാസ്ത്രക്രിയ നടന്നെങ്കിലും കഴിഞ്ഞ ദിവസം അമീൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story