Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറദ്ദാക്കിയ സർവിസിന്...

റദ്ദാക്കിയ സർവിസിന് ഓൺലൈൻ ബുക്കിങ്: പരാതിയെ തുടർന്ന് റിസർവേഷൻ പട്ടികയിൽനിന്ന് നീക്കി

text_fields
bookmark_border
റദ്ദാക്കിയ സർവിസിന് ഓൺലൈൻ ബുക്കിങ്: പരാതിയെ തുടർന്ന് റിസർവേഷൻ പട്ടികയിൽനിന്ന് നീക്കി
cancel

തിരുവനന്തപുരം: സർവിസ് നിർത്തിയ ബസിന് ഓൺലൈൻ ബുക്കിങ് നടത്തിയതായി പരാതി. കോന്നി-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സർവിസ് മാസങ്ങൾക്ക് മുമ്പ് സർവിസ് നിർത്തിയിരുന്നു. എന്നാൽ ഇന്നലെയും ഓൺലൈൻ ബുക്കിങ്ങിൽ സർവിസ് ഉണ്ടെന്നാണ് കാണിക്കുന്നത്.

രാവിലെ 6.50 കോന്നിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് പുറപ്പെടുമെന്ന് കരുതി ടിക്കറ്റെടുത്തവർ പെരുവഴിയിലായി. നെടുമങ്ങാട് ഡിപ്പോയുടെ ബസിലേക്കാണ് ‘എന്റെ കെ.എസ്.ആർ.ടി.സി’ ആപ്പ് വഴിയാണ് പലരും ടിക്കറ്റ് റിസർവ് ചെയ്തത്. ആപ്പിൽ ഓൺലൈനായി 47 യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തത്. സീറ്റ് കൺഫർമേഷൻ സന്ദേശം ലഭിക്കുകയും ചെയ്തു.

എന്നാൽ, ബസ് എത്തുന്നതും കാത്ത് റോഡിൽ നിന്ന് യാത്രക്കാർക്കാണ് എട്ടിന്റെ പണി ലഭിച്ചത്. ബസ് എടുക്കുന്നതിന് മുന്നോടിയായി സന്ദേശം ലഭിക്കാതിരിക്കുകയും സമയത്ത് ബസ് എത്താതിരിക്കുകയും ചെയ്തതോടെയാണ് യാത്രക്കാർ നെടുമങ്ങാട് ഡിപ്പോയിലേക്ക് വിളിച്ചത്. അപ്പോഴാണ് ഡിപ്പോയിലെ അധികൃതർ ഇങ്ങനെയൊരു വിഷയം അറിയുന്നത് തന്നെ.

ബുക്ക് ചെയ്ത ബസ് സർവിസ് അഞ്ചുമാസം മുന്നേ റദ്ദാക്കിയെന്ന വിവരമാണ് ഡിപ്പോ അധികൃതർ യാത്രക്കാരെ അറിയിച്ചത്. അപ്പോഴാണ് ബസ് സർവിസ് റദ്ദാക്കിയെന്ന വിവരം യാത്രക്കാരും അറിയുന്നത്. കൺട്രോൾ റൂമിൽ അറിയിച്ചിട്ടും റിസർവേഷൻ ചാർട്ടിൽനിന്ന് ഈ ബസിന്റെ വിവരം മാറ്റാത്തതാണ് ആളുകൾ ഈ ബസ് റിസർവ് ചെയ്യാൻ കാരണമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം.

ബുക്ക് ചെയ്ത പണം തിരികെ ചോദിച്ച യാത്രക്കാരോട് നെടുമങ്ങാട് ഡിപ്പോയെ സമീപിക്കാനായിരുന്നു കെ.എസ്.ആർ.ടി.സിയിൽനിന്നുള്ള നിർദേശം. യാത്രക്കാരുടെ പരാതിയെത്തുടർന്ന് റിസർവേഷൻ പട്ടികയിൽനിന്നും കെ.എസ്.ആർ.ടി.സിയുടെ ആപ്പിൽനിന്നും ഈ സർവിസ് നീക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:servicecancelledKSRTCKerala News
News Summary - Online booking for cancelled service: Removed from reservation list following complaint
Next Story