Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ യാത്ര കോട്ടയം വഴിയാണെങ്കിൽ ഇന്ന് മുതൽ ഇക്കാര്യം ശ്രദ്ധിക്കണം

text_fields
bookmark_border
ട്രെയിൻ യാത്ര കോട്ടയം വഴിയാണെങ്കിൽ ഇന്ന് മുതൽ ഇക്കാര്യം ശ്രദ്ധിക്കണം
cancel
camera_alt

representational image

Listen to this Article

പാലക്കാട്: ഇന്ന് മുതൽ ഏതാനും ദിവസങ്ങളിൽ കോട്ടയം വഴി ട്രെയിൻ യാത്രയുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഏറ്റുമാനൂർ-കോട്ടയം-ചിങ്ങവനം സ്റ്റേഷനുകൾക്കിടയിലുള്ള ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ നടക്കുകയാണ്. അതിനാൽ താഴെ വിവരിച്ച പ്രകാരം ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പൂർണമായും റദ്ദാക്കുന്നവ

  • മേയ് 20, 21, 22, 23, 24, 25, 26, 27, 28 തീയതികളിൽ 16649 മംഗളൂരു സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ പരശുറാം എക്‌സ്‌പ്രസ് സർവിസ്. മേയ് 21, 22, 23, 24, 25, 26, 27, 28 തീയതികളിൽ 16650 നാഗർകോവിൽ ജങ്ഷൻ-മംഗലാപുരം സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്.
  • മേയ് 21, 23, 24, 26, 27, 28 തീയതികളിൽ 12081 കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ്. മേയ് 22, 23, 25, 26, 27 തീയതികളിൽ 12082 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ്.
  • മേയ് 24, 25, 26, 27, 28 തീയതികളിൽ 16301 ഷൊർണൂർ ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ്.മേയ് 24, 25, 26, 27, 28 തീയതികളിൽ 16302 തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ ജങ്ഷൻ വേണാട്.
  • മേയ് 23, 24, 25, 26, 27 തീയതികളിൽ 12623 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി മെയിൽ.
  • മേയ് 24, 25, 26, 27, 28 തീയതികളിൽ 12624 തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ ഡെയ്‌ലി മെയിൽ.
  • മേയ് 24, 25, 26, 27, 28 തീയതികളിൽ 16525 കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്‌സ്‌പ്രസ്.
  • മേയ് 24, 25, 26, 27, 28 തീയതികളിൽ 16526 കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്.
  • മേയ് 27ന് 16791 തിരുനെൽവേലി ജങ്ഷൻ-പാലക്കാട് ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ്.
  • മേയ് 28ന് 16792 പാലക്കാട് ജങ്ഷൻ-തിരുനെൽവേലി ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ്.

ഭാഗികമായി റദ്ദാക്കുന്നവ

17230 സെക്കന്തരാബാദ് ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ ശബരി ഡെയ്‌ലി എക്‌സ്‌പ്രസ് മേയ് 23 മുതൽ 27 വരെ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ തൃശ്ശൂരിനും തിരുവനന്തപുരത്തിനും ഇടയിൽ ഈ ട്രെയിൻ സർവിസ് നടത്തില്ല. 17229 തിരുവനന്തപുരം സെൻട്രൽ-സെക്കന്തരാബാദ് ജങ്ഷൻ ശബരി ഡെയ്‌ലി എക്‌സ്‌പ്രസ് മേയ് 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിനു പകരം തൃശ്ശൂരിൽനിന്നാണ് സർവിസ് ആരംഭിക്കുക.

16326 കോട്ടയം-നിലമ്പൂർ റോഡ് എക്‌സ്‌പ്രസ് മേയ് 29 വരെ കോട്ടയത്തിന് പകരം എറണാകുളം ടൗണിൽ നിന്ന് സർവിസ് ആരംഭിക്കും. ട്രെയിൻ കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ സർവിസ് നടത്തില്ല. നിലമ്പൂർ റോഡിൽ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂർ റോഡ്-കോട്ടയം എക്‌സ്‌പ്രസ് എറണാകുളം ടൗണിൽ അവസാനിപ്പിക്കും.

സമയത്തിൽ മാറ്റം

16792 പാലക്കാട് ജങ്ഷൻ-തിരുനെൽവേലി ജങ്ഷൻ പാലരുവി എക്‌സ്‌പ്രസ് മേയ് 23, 24, 25, 27 തീയതികളിൽ പാലക്കാടുനിന്ന് വൈകീട്ട് 5.20നും മേയ് 26ന് വൈകീട്ട് 5.35നേ പുറപ്പെടുകയുള്ളൂ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cancellation and change in train time schedule
Next Story