മുഖ്യമന്ത്രിയുടെ വാക്കുകള്‍ വേദനിപ്പിച്ചു, കൂടിക്കാഴ്ചക്കില്ല: മഹിജ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുമായി നിശ്ചയിച്ച കൂടിക്കാഴ്ചക്കില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. സമരം കൊണ്ട് എന്തുനേടിയെന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചെന്നും ഇക്കാരണത്താലാണ് കൂടിക്കാഴ്ചയ്ക്ക് തയാറാകാത്തതെന്നും മഹിജ വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മഹിജക്ക് നാളെ രാവിലെ പത്തിന് സമയം അനുവദിച്ചിരുന്നു. സമരം ഒത്തുതീർക്കുന്നതിന് സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് ബന്ധുക്കൾക്ക് കൂടിക്കാഴ്ച നടത്താൻ അവസരെമാരുക്കുമെന്നതും ഉൾെപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ രംഗത്തെത്തിയിരുന്നു.
ഡി.ജി.പിയെ കാണാന്‍ പോലീസ് ആസ്ഥാനത്ത് എത്തിയ മഹിജക്കെതിരായ പൊലീസ് നടപടി മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പത്ര പരസ്യത്തിനെതിരെ മഹിജ പ്രതിഷേധം അറിയിച്ചിരുന്നു.
