കർദിനാളിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
text_fieldsകോട്ടയം: സീറോ മലബാർ സഭയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ കർദിനാൾ മാർ ആലഞ്ചേരിക്കെരതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് നിയമോപദേശം. കോടതി നിർേദശ പ്രകാരം കേസെടുക്കാമെന്നാണ് ഡയറക്ടർ ജനറൽ ഒാഫ് പ്രൊസിക്യൂഷൻ പൊലീസിന് നൽകിയ നിയമോപദേശം. വിശ്വാസ വഞ്ചനക്കും ഗൂഢാലോചനക്കും കേസെടുക്കാമെന്നുമാണ് നിയമോപദേശം. ഇതിെൻറ അടിസ്ഥാനത്തിൽ ഇന്നു തന്നെ ആലഞ്ചേരിക്കെതിരെ കേസെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.
വിഷയത്തിൽ കർദിനാളിനെതിരെ കേസെടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. സഭയിൽ സ്വത്ത് തർക്കമുണ്ടായാൽ മാർപാപ്പയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കോടതിയിൽ ആലഞ്ചേരിയുടെ വാദം. ഇൗ വാദം തള്ളിയ കോടതി സഭയും സഭാധ്യക്ഷനും രാജ്യത്തെ നിയമ വ്യവസ്ഥക്ക് വിധേയരാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് നിർദേശിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
