'അമിത വേഗത കണ്ടെത്താൻ നിലവിലെ ട്രാഫിക് കാമറകൾക്ക് സാധിക്കുമോ?'; നെടുമ്പാശ്ശേരി വാഹനാപകടത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈകോടതി
text_fieldsകൊച്ചി: നെടുമ്പാശ്ശേരി അത്താണിക്കടുത്ത് മിനി കൂപ്പർ കാറിടിച്ച് രണ്ട് യുവതികളും യുവാവായും മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവനെ തെളിവെടുപ്പിനായി ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇതുപ്രകാരം സുഹൈൽ മദ്യപിച്ച അങ്കമാലിയിലെ ബാറുകളിൽ പൊലീസ് പ്രതിയെ നേരിട്ട് ഹാജരാക്കി തെളിവെടുപ്പ് നടത്തി.
അതേസമയം, വാഹനാനാപകടം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് വാഹനത്തിൽ നിന്നും പുറത്തിറക്കാതെയാണ് പൊലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. ബാറിലെ തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് പ്രതിയുമായി നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് മടങ്ങി. എന്നാൽ, മറ്റ് സ്ഥലങ്ങളിലുള്ള തെളിവെടുപ്പ് ഇന്നുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതേസമയം, അപകടങ്ങളുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ അമിത വേഗതയിൽ ഹൈകോടതി ആശങ്ക പങ്കുവെച്ചിട്ടുണ്ട്. റോഡ് സുരക്ഷയിലും റോഡിൽ പാലിക്കുന്ന അച്ചടക്കത്തിലുമാണ് ഡിവിഷൻ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചത്.
വാഹനങ്ങളുടെ അമിത വേഗത കണ്ടെത്താൻ നിലവിലെ ട്രാഫിക് കാമറകൾക്ക് സാധിക്കുന്നുണ്ടോ? എന്ന് കോടതി ചോദിച്ചു. കൂടാതെ, അമിത വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരെ ഉടനടി നടപടികൾ സ്വീകരിക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. വേഗത ഒരിക്കലും ഡ്രൈവർമാർക്ക് പ്രോത്സാഹനമാകരുത്. നിരവധി കേസുകളിൽ കോടതി ഇടപെട്ടിട്ടുണ്ടെങ്കിലും ശാശ്വതമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലായെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

