Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരുന്നു...കാമ്പസ്​...

വരുന്നു...കാമ്പസ്​ വ്യവസായ പാർക്കുകൾ

text_fields
bookmark_border
campus industrial parks representation image
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കാ​മ്പ​സ് വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക്​ മ​ന്ത്രി​സ​ഭ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര ഏ​ജ​ൻ​സി നി​ർ​ദേ​ശി​ച്ച​തി​ൽ കൂ​ടു​ത​ൽ ഭൂ​മി​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രി​ക്കും വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ക​യെ​ന്ന്​ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 25 പാ​ർ​ക്കു​ക​ളാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 70ല​ധി​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളും വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ​ക്കാ​യി താ​ൽ​പ​ര്യം ​പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ചു​രു​ങ്ങി​യ​ത് അ​ഞ്ച്​ ഏ​ക്ക​ർ ഭൂ​മി​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ് കോ​ള​ജു​ക​ൾ, പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ൾ, പോ​ളി​ടെ​ക്ന‌ി​ക്കു​ക​ൾ, ഐ.​ടി.​ഐ​ക​ൾ തു​ട​ങ്ങി​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കാ​മ്പ​സ് വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ തു​ട​ങ്ങാം. ര​ണ്ട്​ ഏ​ക്ക​ർ ഭൂ​മി​യു​ള്ള​വ​ക്ക്​ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡി​സൈ​ൻ ഫാ​ക്‌​ട​റി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ​ക്കും വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാ​നാ​കും.

ഇ​തി​നാ​യി ഡെ​വ​ല​പ്പ​ർ പെ​ർ​മി​റ്റി​ന് അ​പേ​ക്ഷ ന​ൽ​ക​ണം. വ്യ​വ​സാ​യ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ധ​ന, റ​വ​ന്യൂ, ത​ദ്ദേ​ശ, ജ​ല​വി​ഭ​വ, ഊ​ർ​ജ പ​രി​സ്ഥി​തി വ​കു​പ്പു​ക​ൾ എ​ന്നി​വ​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​ർ ഉ​ൾ​പ്പെ​ട്ട സെ​ല​ക്ഷ​ൻ ക​മ്മി​റ്റി അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. വ്യ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഭൂ​മി​യാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രി​ക്കും അ​നു​മ​തി ന​ൽ​കു​ക. വ്യ​വ​സാ​യ ആ​വ​ശ്യ​ത്തി​നു​ള്ള സ്ഥ​ല ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ഭൂ​മി വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ഇ​ത് വ​ഴി​യൊ​രു​ക്കും. വി​ദ്യാ​ർ​ഥി​ക​ളി​ൽ സം​രം​ഭ​ക​ത്വം വ​ള​ർ​ത്താ​നും വ്യ​വ​സാ​യ-​അ​ക്കാ​ദ​മി​ക് ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കാ​മ്പ​സ് വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ വ​ഴി​യൊ​രു​ക്കു​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. റോ​ഡ്, വൈ​ദ്യു​തി, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ 1.5 കോ​ടി രൂ​പ വ​രെ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationKerala NewsCampus industrial parks
News Summary - Campus industrial parks
Next Story