You are here

പാലത്തായി പീഡനം: കൂട്ടുപ്രതികളെ ഉടൻ പിടികൂടണം -കാംപസ് ഫ്രണ്ട് 

  • കെ.കെ. ശൈലജ ടീച്ചറുടെ എം.എൽ.എ ഓഫിസിലേക്ക്​ മാർച്ച്​ നടത്തി 

20:16 PM
16/06/2020
പാലത്തായി പീഡന കേസിലെ കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ജില്ല കമ്മിറ്റി കെ.കെ. ശൈലജ ടീച്ചറുടെ എം.എൽ.എ ഓഫിസിലേക്ക്​ നടത്തിയ മാർച്ച്​

പാനൂർ: പാലത്തായി പീഡന കേസിലെ കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ജില്ല കമ്മിറ്റി കെ.കെ. ശൈലജ ടീച്ചറുടെ എം.എൽ.എ ഓഫിസിലേക്ക്​ മാർച്ച്​ നടത്തി. ദേശീയ വൈസ് പ്രസിഡൻറ്​  നഫീസത്തുൽ മിസ്​രിയ ഉദ്ഘാടനം ചെയ്തു. 

ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജൻ പ്രതിയായ കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷവും കാര്യമായ പുരോഗതിയൊന്നുമി​ല്ലെന്ന്​ അവർ പറഞ്ഞു. കേസിലെ കൂട്ടുപ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം. സ്ഥലം എം.എൽ.എയും ശിശുക്ഷേമ മന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചർ അടിയന്തരമായി ഇടപെടണം. കൃത്യസമയത്തിന് കുറ്റപത്രം സമർപ്പിക്കാതെ പ്രതികളെ സഹായിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായാണ്​ സംശയം. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും നഫീസത്തുൽ മിസ്​രിയ പറഞ്ഞു. 

പാനൂർ ബസ് സ്​റ്റാൻഡിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച്‌ എം.എൽ.എ ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കി. ജില്ല പ്രസിഡൻറ്​ പി.എം. അമീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ എം.കെ. ഫൈറൂസ് നന്ദി പറഞ്ഞു.

Loading...
COMMENTS