വൈദ്യുതി ബില്ലിലൂടെയും പ്രചാരണം; തെരഞ്ഞെടുപ്പ് കമീഷന് പരാതി
text_fieldsതിരുവനന്തപുരം: വൈദ്യുതി ബിൽ സർക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷന് പരാതി.
ഈ മാസം നൽകുന്ന വൈദ്യുതി ബില്ലിൽ അടക്കേണ്ട തുകക്ക് ചുവടെ ‘പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 10 വർഷങ്ങൾ’ എന്ന വാചകം ചേർത്തത് ചൂണ്ടിക്കാട്ടിയാണ് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെയുള്ള പരസ്യവാചകം ചട്ടലംഘനമാണെന്ന് പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച വൈദ്യുതി ബോർഡ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

