Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിന്നിൽ ഉന്നതന്‍റെ ബന്ധുവിന്‍റെ കച്ചവടം; വിദ്യാർഥികളെ നിരീക്ഷിക്കാൻ കാമറ

text_fields
bookmark_border
ആ​സൂ​ത്ര​ണ ബോ​ർ​ഡി​ന്​ മു​ന്നി​ൽ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച​ത്​ സ​ർ​ക്കാ​റി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മി​ല്ലാ​തെ
പിന്നിൽ ഉന്നതന്‍റെ ബന്ധുവിന്‍റെ കച്ചവടം; വിദ്യാർഥികളെ നിരീക്ഷിക്കാൻ കാമറ
cancel

തിരുവനന്തപുരം: സർക്കാർ അറിയാതെയും നയപരമായ തീരുമാനമെടുക്കാതെയും സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളെ നിരീക്ഷിക്കാൻ കാമറ സ്ഥാപിക്കാനുള്ള പദ്ധതി ആസൂത്രണ ബോർഡിന് മുന്നിൽ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്ലാൻ നിർദേശത്തിൽ വകുപ്പിലെ ഉന്നത ‘സ്പെഷൽ’ ഉദ്യോഗസ്ഥൻ ഇടപെട്ട് മാറ്റം വരുത്തിയാണ് കാമറ പദ്ധതി ഉൾപ്പെടുത്തിയത്. പദ്ധതിയുടെ ചർച്ച ഘട്ടത്തിലൊന്നുമില്ലാതിരുന്ന കാമറ, സമർപ്പണ ഘട്ടത്തിലാണ് സർക്കാറുമായി ആലോചിക്കാതെ ‘സ്പെഷൽ ഉന്നതൻ’ കൂട്ടിച്ചേർക്കാൻ നിർദേശിച്ചത്.

കുട്ടികളുടെ സ്വകാര്യതയും ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങൾ ഉയർന്നുവരുന്ന പദ്ധതിയായതിനാൽ ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കണം. എന്നാൽ, ഇതൊന്നുമില്ലാതെയാണ് ആറുകോടിയുടെ പദ്ധതി ആസൂത്രണ ബോർഡിന്‍റെ മുന്നിലെത്തിച്ചത്. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ സഹോദരന്‍റെ എ.ഐ കാമറ കച്ചവടത്തെ സഹായിക്കുകയാണ് സ്കൂളുകളിൽ കാമറ സ്ഥാപിക്കാനുള്ള പദ്ധതിക്ക് പിറകിലെന്ന ആരോപണം ശക്തമാണ്. വിദ്യാർഥികളുടെ കൃത്യമായ ഹാജർ രേഖപ്പെടുത്താൻ ‘ഫേസ് ഡിറ്റക്ഷൻ അറ്റൻഡൻസ് സിസ്റ്റം’ എന്ന പേരിലാണ് പദ്ധതി സമർപ്പിച്ചത്. പരമ്പരാഗത പേപ്പർ രജിസ്റ്ററുകൾക്ക് പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വഴി വിവരങ്ങൾ യഥാസമയം ലഭിക്കാനും ആവർത്തിച്ചുള്ള ഡാറ്റാ എൻട്രി ഒഴിവാക്കാനും കുട്ടികൾ സ്കൂളിൽ മുടങ്ങാതെ വരുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കുമെന്നാണ് പറയുന്നത്.

സ്കൂൾ പ്രവേശന കവാടത്തിലോ അനുവദിക്കപ്പെട്ട മറ്റു സ്ഥലങ്ങളിലോ സ്ഥാപിക്കുന്ന, കാമറയുള്ള ഉപകരണം വഴി കുട്ടികളുടെ മുഖം തിരിച്ചറിഞ്ഞ് തീയതിയും സമയവും സഹിതം ഹാജർ രേഖപ്പെടുത്തുമെന്നും ആസുത്രണ ബോർഡിന്‍റെ പരിഗണനയിലുള്ള പദ്ധതി നിർദേശത്തിലുണ്ട്. എന്നാൽ, പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ സ്വകാര്യതയിലേക്കും ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയുമായും ബന്ധപ്പെട്ട ആശങ്കകളൊന്നും ചർച്ച ചെയ്തിട്ടില്ല. മാത്രമല്ല, സർക്കാർ തലത്തിലോ വകപ്പുതലത്തിലോ തീരുമാനമെടുക്കാതെയാണ് സ്വകാര്യ കാമറ കമ്പനിയുടെ കച്ചവടം ലക്ഷ്യമിട്ടുള്ള പദ്ധതി ആസൂത്രണ ബോർഡ് മുമ്പാകെ സമർപ്പിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് തയാറാക്കിയ പദ്ധതി നിർദേശത്തിൽ ചിലത് വെട്ടിമാറ്റിയാണ് ഉന്നത ഉദ്യോഗസ്ഥൻ കാമറ പദ്ധതി തിരുകിക്കയറ്റിയത്. ഇതിൽ ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്.

ഉ​യ​ർ​ത്തു​ന്ന​ത് സു​ര​ക്ഷ വെ​ല്ലു​​വി​ളി

മു​ഖം തി​രി​ച്ച​റി​യ​ൽ സാ​​ങ്കേ​തി​ക വി​ദ്യ വ​ഴി ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്​ കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​ക്കും സു​ര​ക്ഷ​ക്കും വ​ലി​യ വെ​ല്ലു​വി​ളി​യാ​കും. പാ​സ്​​വേ​ഡു​ക​ൾ പോ​ലെ മാ​റ്റി സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് കാ​മ​റ​വ​ഴി ശേ​ഖ​രി​ക്കു​ന്ന​ ബ​യോ​മെ​ട്രി​ക് ഡാ​റ്റ. ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ ഭാ​വി​ജീ​വി​ത​​ത്തെ​പ്പോ​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാം. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന സ്വ​കാ​ര്യ വെ​ണ്ട​ർ​മാ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്. ഹാ​ജ​റി​ന​പ്പു​റം കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വം നി​രീ​ക്ഷി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​വ​ണ​ത​ക​ളി​ലേ​ക്കും ഇ​വ ഉ​പ​യോ​ഗി​ച്ചേ​ക്കാം. ഇ​ത്​ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ സ്വ​ത​ന്ത്ര പ​ഠ​നാ​ന്ത​രീ​ക്ഷം ഇ​ല്ലാ​താ​ക്കും. വ്യ​ക്​​തി സ്വാ​ത​ന്ത്ര്യ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cameras to Monitor Students Amid Official’s Relative’s Business Row
Next Story