സംസ്ഥാനത്ത് 23ന് ഹർത്താൽ
text_fieldsകോട്ടയം: അഖിലേന്ത്യ ബന്ദിെൻറ ഭാഗമായി ഈ മാസം 23ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച ് ദലിത് സംയുക്ത സമിതി. സ്ഥാനക്കയറ്റത്തിലെ സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോ ടതി വിധിക്കെതിരെ 23ന് ഭാരത് ബന്ദ് നടത്തുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായാണ് കേരള ഹർത്താൽ.
സംവരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നല്‍കണമെന്നും പാര്‍ലമെൻറ് നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർത്താലെന്ന് സംയുക്ത സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാകും ഹര്‍ത്താൽ. 11 ദലിത് സംഘടനകളുടെ പൊതുവേദിയാണ് ദലിത് സംയുക്ത സമിതിയെന്ന് ഇവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
