Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനിക്കായി...

മഅ്ദനിക്കായി പ്രാര്‍ഥിക്കാനും സാമ്പത്തിക സമാഹരണത്തിനും ആഹ്വാനം

text_fields
bookmark_border
madani
cancel

കൊച്ചി: നീതി നിഷേധത്തിനിരയായി രണ്ടാമതും നാടുകടത്തപ്പെട്ട് ബംഗളൂരുവില്‍ കടുത്ത രോഗബാധിതനായി കഴിയുന്ന മതപണ്ഡിതനായ അബ്​ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിനും രോഗശമനത്തിനും റമദാനിലെ പുണ്യദിനങ്ങളില്‍ പ്രാര്‍ഥിക്കണമെന്നും നിയമസഹായത്തിനും ചികിത്സക്കും വേണ്ടി നടക്കുന്ന സാമ്പത്തിക സമാഹരണത്തില്‍ സഹകരിക്കണമെന്നും വിവിധ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ ജിഫ്രി മുത്തുക്കോയ തങ്ങള്‍, മര്‍കസ് ഡയറക്ടര്‍ അബ്​ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ ചേലക്കുളം അബുല്‍ ബുഷ്​റ മൗലവി, ജാമിഅ മന്നാനിയ പ്രിന്‍സിപ്പല്‍ കെ.പി. അബൂബക്കര്‍ ഹസ്രത്ത്, സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി നജീബ് മൗലവി മമ്പാട്, ദക്ഷിണ ജനറൽ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി, പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍, അബ്​ദുല്‍ ഹമീദ് ബാഖവി, പാച്ചല്ലൂര്‍ അബ്​ദുല്‍ സലീം മൗലവി, മുജീബ് റഹ്മാന്‍ അസ്​ലമി, നവാസ് മന്നാനി പനവൂര്‍ തുടങ്ങിയവരാണ് അഭ്യര്‍ഥന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madanipdp
News Summary - Call for prayers and fundraising for Madani
Next Story