ജാഗ്രത... വ്യാജ ഫോൺ വിളികൾ തേടിവരാം
text_fieldsകൊല്ലം: വിദേശത്തുനിന്നുള്ള വ്യാജ കോളുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി പൊലീസ്. +5 ബൊളീവിയ നമ്പറില്‍ നിന്നാണ് കഴിഞ്ഞ ദിവസം വ്യാപകമായി വിളി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്നും തിരികെ വിളിക്കരുതെന്നുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ് ജാഗ്രത നിർദേശവുമായി രംഗത്തെത്തിയത്.
+59160940305, +59160940365, +59160940101, +59160940993 എന്നീ നമ്പറുകളില്‍ നിന്നായിരുന്നു മിസ്ഡ് കോള്‍. ഇതു കണ്ടു തിരികെ വിളിച്ചവരുടെ ഫോണിലെ ബാലന്‍സ് നഷ്ടപ്പെട്ടു. മിസ്ഡ് കോള്‍ ഗൗനിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തി. അറ്റന്‍ഡ് ചെയ്തവര്‍ക്ക് ഇംഗ്ലീഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയുംവന്നു. ഇങ്ങോട്ടുവന്ന വിളി അറ്റന്‍ഡ് ചെയ്തവര്‍ക്കും ഫോണില്‍നിന്ന് പണം നഷ്ടപ്പെട്ടതായും പൊലീസുകാര്‍ അറിയിച്ചു.
പണം പോയവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെയുണ്ട്. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പൊലീസിെൻറ വാട്സ്ആപ് ഗ്രൂപ്പുകളിലും ജാഗ്രതാനിര്‍ദേശം നൽകി. വിദേശത്തുനിന്ന് വ്യാജ കോളുകള്‍ വന്ന സംഭവത്തിൽ ഹൈടെക് സെല്‍ അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
