Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എഫ്​.ഐ നേതാവിന്​...

എസ്​.എഫ്​.ഐ നേതാവിന്​ മാർക്ക്​ കൂട്ടിനൽകുന്നതിനെ എതിർത്ത അധ്യാപികക്കെതിരായ അച്ചടക്ക നടപടിക്ക്​ സറ്റേ

text_fields
bookmark_border
എസ്​.എഫ്​.ഐ നേതാവിന്​ മാർക്ക്​ കൂട്ടിനൽകുന്നതിനെ എതിർത്ത അധ്യാപികക്കെതിരായ അച്ചടക്ക നടപടിക്ക്​ സറ്റേ
cancel

കൊച്ചി: എട്ടു​ വർഷം മുമ്പ്​ പഠനം പൂർത്തിയാക്കിയ വിദ്യാർഥിനിക്ക്​ മാർക്ക് കൂട്ടി നൽകാനുള്ള തീരുമാനത്തെ എതിർത്ത അധ്യാപികക്കെതിരായ കാലിക്കറ്റ്​ സർവകലാശാല സിൻഡിക്കേറ്റി​​​​െൻറ അച്ചടക്ക നടപടിക്ക്​ ഹൈകോടതിയുടെ സ്​റ്റേ. 

എസ്​.എഫ്​.ഐയുടെ മുൻ വനിത നേതാവിന്​ മാർക്ക്​ കൂട്ടി നൽകുന്നതിനെ എതിർത്തതി​​​​െൻറ പേരിലുള്ള സിൻഡിക്കേറ്റ്​ നടപടി ചോദ്യം ചെയ്​ത്​ വിമൻസ് സ്​റ്റഡീസ് വിഭാഗം മേധാവി ഡോ.  മോളി കുരുവിള നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ സി.എസ്​. ഡയസി​​​​െൻറ ഉത്തരവ്​.  സർവകലാശാലയും സിൻഡിക്കേറ്റുമടക്കം എതിർകക്ഷികളോട്​ വിശദീകരണം തേടിയ കോടതി ഒരു മാസത്തേക്കാണ്​ അച്ചടക്കനടപടി നീക്കം സ​്​റ്റേ ചെയ്​തത്​.

കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസറായി സർവകലാശാലയിൽ നിയമിച്ച വിദ്യാർഥിനിക്ക്​ സ്ഥിരം നിയമനത്തിന് സഹായകമാകാനാണ്  മാർക്ക് കൂട്ടി നൽകാൻ തീരുമാനിച്ചതെന്നാണ്​ ഹരജിയിലെ ആരോപണം. മൂന്നും നാലും സെമസ്​റ്ററുകളിൽ വേണ്ടത്ര ഹാജർ​ ഇല്ലാതിരുന്നതിനാൽ അന്ന്​ മാർക്ക്​ അനുവദിച്ചിരുന്നില്ല. മാർക്ക്​ അനുവദിക്കാത്തതിനെതിരെ വിദ്യാർഥിനി പരാതി നൽകിയിരുന്നെങ്കിലും സർവകലാശാല നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യം തള്ളിയിരുന്നു. 

എന്നാൽ, ഇപ്പോൾ നൽകിയ പരാതി പരിഗണിച്ച്​ വകുപ്പ്​ മേധാവിയായ ത​ന്നെ അറിയിക്കുകപോലും ചെയ്യാതെ ഹാജർ കൂടി കണക്കാക്കിയുള്ള ഉയർന്ന മാർക്ക്​ അനുവദിക്കാൻ സിൻഡിക്കേറ്റ്​ തീരുമാനിക്കുകയായിരുന്നു. പ്രത്യേക ഉത്തരവി​​​​െൻറ അടിസ്ഥാനത്തിൽ  പരീക്ഷ എഴുതുന്നവർക്ക്  ഹാജരിനുള്ള  ഇ​േൻറണൽ  മാർക്ക് നൽകാൻ വ്യവസ്ഥ ഇല്ല എന്ന മുൻ വി.സിയുടെ ഉത്തരവ്  മറികടന്നാണ്​ മാർക്ക്​ ദാനത്തിന്​ തീരുമാനിച്ചത്​. 

സിൻഡിക്കേറ്റ്  തീരുമാനിച്ചിട്ടും മാർക്ക് കൂട്ടിനൽകാൻ വിസമ്മതിച്ചതിനെ തുടർന്ന്​ ഹരജിക്കാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു. നടപടി നിയമ വിരുദ്ധവും സ്വേച്ഛാപരവുമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി​.

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sficalicut university
News Summary - calicut university sfi leader controversy -kerala news
Next Story