Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലിക്കറ്റിലെ...

കാലിക്കറ്റിലെ ചോദ്യക്കടലാസ് വാ​ട്സ്​​ആ​പ്​ വ​ഴി ചോ​ർ​ന്ന സം​ഭ​വം: രണ്ട് വിദ്യാർഥികൾ അറസ്​റ്റിൽ

text_fields
bookmark_border
calicut-university
cancel
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്​​റ്റ​ർ ബി.​കോം, ബി.​ബി.​എ പ​രീ​ക്ഷ ചോ​ദ്യ​ പേ​പ്പ​ർ വാ​ട്സ്​​ആ​പ്​ വ​ഴി ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​ സ്​​റ്റ്​ ചെ​യ്തു. തൃ​ശൂ​ർ ചി​റ്റ​ഞൂ​ർ സ്വ​ദേ​ശി ചോ​ഴി​യാ​ട്ടി​ൽ സു​ഷീ​ൽ (19), ഗു​രു​വാ​യൂ​ർ കോ​ട്ട​പ്പ​ടി കു​ ള​ങ്ങ​ര വീ​ട്ടി​ലെ വി​നീ​ത് (19) എ​ന്നി​വ​രെ​യാ​ണ് തേ​ഞ്ഞി​പ്പ​ലം എ​സ്.​ഐ ബി​നു തോ​മ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ഡി​സം​ബ​ർ പ​ത്തി​ന് ന​ട​ക്കേ​ണ്ട ‘ജ​ന​റ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്’ ചോ​ദ്യ​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ട്സ്​​ആ​പ്പി​ലൂ​ടെ ചോ​ദ്യ​ങ്ങ​ൾ ല​ഭി​ച്ച​ത​റി​ഞ്ഞ് രാ​ത്രി 11ഒാ​ടെ​യാ​ണ്​ പ​രീ​ക്ഷ മാ​റ്റി​വെ​ച്ച​ത​റി​യി​ച്ച​ത്. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും നാ​ലം​ഗ​സ​മി​തി​യെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ചോ​ദ്യ​ക്ക​ട​ലാ​സ് വാ​ട്സ്​​ആ​പ്പി​ൽ ‘പ​റ​ന്നു​ക​ളി​ച്ച​ത്’ പ​രീ​ക്ഷ​വി​ഭാ​ഗ​ത്തി​ന് നാ​ണ​ക്കേ​ടാ​യി​രു​ന്നു. നേ​ര​ത്തേ​യും അ​ശ്ര​ദ്ധ​മാ​യി ചോ​ദ്യ​ക്ക​ട​ലാ​സു​ക​ളു​ടെ െക​ട്ട് പൊ​ട്ടി​ച്ച സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​െ​ണ്ട​ങ്കി​ലും കാ​മ​റ​യി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത് ഇ​താ​ദ്യ​മാ​ണ്.

തൃ​ശൂ​രി​ലെ വി​വേ​കാ​ന​ന്ദ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് എ​സ്.​ഐ ബി​നു തോ​മ​സ് പ​റ​ഞ്ഞു. ചോ​ദ്യ​ക്ക​ട​ലാ​സ് മാ​റി പൊ​ട്ടി​ച്ച​ത​റി​ഞ്ഞ അ​ധ്യാ​പ​ക​ർ ഉ​ട​ൻ​ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ചോ​ദ്യ​പേ​പ്പ​ർ തി​രി​ച്ചു​വാ​ങ്ങി​യെ​ങ്കി​ലും ഇ​വ​ർ ര​ണ്ടു​പേ​രും ന​ൽ​കി​യി​ല്ല. പി​ന്നീ​ട് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ത​വ​ണ​യാ​ണ് മൂ​ന്നാം സെ​മ​സ്​​റ്റ​ർ ബി.​കോം, ബി.​ബി.​എ പ​രീ​ക്ഷ മാ​റ്റി​വെ​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitykerala newsmalayalam newsquestion papers leak
News Summary - calicut university question papers leak- kerala news
Next Story