Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലിക്കറ്റിൽ പരീക്ഷഭവൻ...

കാലിക്കറ്റിൽ പരീക്ഷഭവൻ ആധുനികവത്​കരണം: പ്രത്യേക ​സെക്​ഷൻ ഓഫിസ്​ തുടങ്ങും

text_fields
bookmark_border
University of Calicut
cancel

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രീ​ക്ഷ​ഭ​വ​ൻ ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​ന്ന​തു ​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​േ​ത്യ​ക ​െസ​ക്​​ഷ​ൻ ഓ​ഫി​സ്​ തു​ട​ങ്ങാ​ൻ സി​ൻ​ഡി​ക്കേ​റ്റ്​ യോ​ഗ​തീ​രു​മാ​ന ം. മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി​യും രൂ​പ​വ​ത്​​ക​രി​ക്കും. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൃ​ത്യ​മാ​യി സൂ​ക്ഷി​ ക്കാ​നും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ ക​െ​ണ്ട​ടു​ക്കാ​നും ‘ഡി​ജി റാ​ക്ക്​’ എ​ന്ന സാ​േ​ങ്ക​തി​ക​വി​ദ്യ അ​ട​ക്കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​രീ​ക്ഷ​ഭ​വ​ൻ ആ​ധു​നി​ക​വ​ത്​​ക​രി​ക്കാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

സ​ര്‍വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് ചോ​ദ്യ​പേ​പ്പ​റു​ക​ള്‍ ഓ​ണ്‍ലൈ​നാ​യി അ​യ​ക്കാ​നും ത​പാ​ല ്‍ വ​കു​പ്പി​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​തി​നും മൂ​ല്യ​നി​ര്‍ണ​യ ക്യാ​മ്പു​ക​ളി​ലേ​ക്ക് അ​യ​ക്കാ​നും തീ​രു​മാ​ന​മാ​യി. ബി​രു​ദ മ​ല​യാ​ളം പ​ഠ​ന​ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​എം. ന​സീ​ർ സി​ല​ബ​സ്​ തി​രു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പ്രോ ​വൈ​സ്​ ചാ​ൻ​സ​ല​ർ ക​ൺ​വീ​ന​റാ​യി അ​ന്വേ​ഷ​ണ സ​മി​തി​യെ​യും നി​യ​മി​ച്ചു.

മ​റ്റ്​ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ:
•ര​ജി​സ്ട്രാ​ര്‍, പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ര്‍, ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍ എ​ന്നി​വ​രെ നി​യ​മി​ക്കു​ന്ന​തി​ന് സെ​ല​ക്​​ഷ​ന്‍ ക​മ്മി​റ്റി​യാ​യി
•ഈ ​വ​ര്‍ഷം പു​തു​താ​യി അ​നു​വ​ദി​ച്ച ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ല്‍ യു.​ജി​ക്ക് പ​ത്തും, പി.​ജി​ക്ക് അ​ഞ്ചും സീ​റ്റു​ക​ള്‍ വ​ര്‍ധി​പ്പി​ക്കും
•കാ​മ്പ​സി​ലെ മ​ഴ​വെ​ള്ള സം​ഭ​ര​ണ​ത്തി​നും ബ്യൂ​ട്ടി സ്‌​പോ​ട്ട് ഏ​രി​യ​യി​ലെ മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നും സി.​ഡ​ബ്ല്യൂ.​ആ​ര്‍.​ഡി.​എ​മ്മി​നെ ക​ണ്‍സ​ള്‍ട്ട​ൻ​റാ​ക്കി പ​ഠ​നം ന​ട​ത്തും
•കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ല്‍ എം.​എ​സ്​​സി ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് തു​ട​ങ്ങും. ലൈ​ഫ് സ​യ​ന്‍സ് പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ലാ​ണ് കോ​ഴ്‌​സ്
•കാ​മ്പ​സി​ൽ പോ​ലീ​സ് സ്​​റ്റേ​ഷ​നും ഫ​യ​ര്‍ സ്​​റ്റേ​ഷ​നും നി​ർ​മി​ക്കു​ന്ന​തി​ന്​ 50 സ​െൻറ്​ വീ​തം അ​നു​വ​ദി​ക്കും. സ്ഥ​ലം നി​ര്‍ണ​യി​ക്കു​ന്ന​ത് വി​ശ​ദ പ​ഠ​ന​ത്തി​ന് മാ​റ്റി
•ബ്ലോ​ക്ക് ചെ​യി​ന്‍ ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ച്ച് പേ ​റോ​ള്‍, പ​രീ​ക്ഷ, ഫി​നാ​ന്‍സ് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച നി​ർ​ദേ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു
•വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ഏ​വി​യ​ന്‍ റി​സ​ര്‍ച് സ​െൻറ​ര്‍ തു​ട​ങ്ങു​ന്ന​ത് കോ​ഴ്‌​സ്/​റി​സ​ര്‍ച്ചി​ന് വേ​ണ്ടി​യു​ള്ള സി​ൻ​ഡി​ക്കേ​റ്റ് ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും
•സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ സ​െൻറ​ര്‍ ഫോ​ര്‍ മ​ല​ബാ​ര്‍ സ്​​റ്റ​ഡീ​സ് തു​ട​ങ്ങു​ന്ന​തി​ന് പ്ര​ഫ. എം.​എം. നാ​രാ​യ​ണ​ന്‍ ക​ണ്‍വീ​ന​റും കെ.​കെ.​എ​ന്‍. കു​റു​പ്പ് ഉ​പ​ദേ​ശ​ക​നു​മാ​യി ക​മ്മി​റ്റി
•എം.​വോ​ക് കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള കോ​ഴ്‌​സ് ആ​ൻ​ഡ്​​ റി​സ​ര്‍ച് സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍ശ അം​ഗീ​ക​രി​ച്ചു
യു.​ജി.​സി​യു​ടെ ഏ​ഴാം ശ​മ്പ​ള പ​രി​ഷ്‌​ക​ര​ണം സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ​ ഉ​ത്ത​ര​വ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​പ്പാ​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universitykerala newsmalayalam newsModernisation
News Summary - Calicut University Modernisation -Kerala News
Next Story