Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡരികിൽ...

റോഡരികിൽ സംസാരിക്കുന്നതിനിടെ വാൻ ഇടിച്ച്​ രണ്ടുപേർ മരിച്ചു

text_fields
bookmark_border
accident
cancel

കോഴിക്കോട്​: ശനിയാഴ്​ച രാത്രി കോഴിക്കോട്​​ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ട്​ പേർ മരിച്ചു. പന്നിയങ്കര സ്വദേശി പയ​മ്പ്രയിൽ താമസിക്കുന്ന മുഹമ്മദ്​ റഫീഖ്​ (49) മാത്തറ എം.ജി നഗർ കള്ളിവളപ്പിൽ മിത്തൽ അൻഷാദ് (32) എന്നിവരാണ്​ മരിച്ചത്​. ചാലപ്പുറം റോഡിൽ മൂര്യാട്​ പാലത്തിന്​ സമീപം ശനിയാഴ്​ച രാത്രി ടയർപൊട്ടി നിയന്ത്രണം വിട്ട ഓംനി വാൻ ഇടിച്ചാണ്​ ഇവർക്ക്​ പരിക്കേറ്റത്​. ബൈക്ക്​ നിർത്തി ഇരുവരും റോഡരികിൽ സംസാരിക്കുന്നതിനിടെ അമിതവേഗതയിൽ വന്ന വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മുഹമ്മദ്​ റഫീഖ്​ ഞായറാഴ്​ച പുലർച്ചെ മൂന്ന്​ മണിയോടെയും അൻഷാദ്​ ഞായറാഴ്​ച ഉച്ചക്ക്​ 12 മണിയോടെയുമാണ്​ മെഡി.കോളജ്​ ആശുപത്രിയിൽ മരിച്ചത്​. മുഹമ്മദ്​ റഫീഖ്​ മിഠായിത്തെരുവിൽ ബോളിവുഡ്​ ചപ്പൽസ്​ ഷോറും പാർട്​ണറാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut accident
Next Story