Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലിക്കറ്റ് പ്രസ്ക്ലബ്...

കാലിക്കറ്റ് പ്രസ്ക്ലബ് മാധ്യമ പുരസ്​കാരങ്ങൾ സമ്മാനിച്ചു

text_fields
bookmark_border
at-mansoor
cancel
camera_alt???????????? ?????? ????????? ??????????? ????? ???? ?????????? ?.???. ???????? ???????? ????????? ??.?????. ???????????????????? ??????? ???????????????

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​റ്റ് പ്ര​സ്ക്ല​ബി‍​െൻറ 2018ലെ ​മാ​ധ്യ​മ​പു​ര​സ്കാ​ര​ങ്ങ​ൾ മി​സോ​റം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള വി​ത​ര​ണം ചെ​യ്തു. പ​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച ഒ​ന്നാം പേ​ജ് രൂ​പ​ക​ൽ​പ​ന​ക്കു​ള്ള തെ​രു​വ​ത്ത് രാ​മ​ൻ അ​വാ​ർ​ഡ് ‘മാ​ധ്യ​മം‘ ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ എ.​ടി. മ​ൻ​സൂ​ർ, മി​ക​ച്ച ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ടി​ങ്ങി​നു​ള്ള പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​വ​ർ​ഡ് ‘ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ്’ പ്രി​ൻ​സി​പ്പ​ൽ ക​റ​സ്പോ​ണ്ട​ൻ​റ്​ ജോ​ഷി കു​ര്യ​ൻ, മി​ക​ച്ച സ്പോ​ർ​ട്സ് റി​പ്പോ​ർ​ട്ടി​ങ്ങി​നു​ള്ള മു​ഷ്താ​ഖ് അ​വാ​ർ​ഡ് ‘മ​ല​യാ​ള മ​നോ​ര​മ’ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ അ​ജ​യ് ബെ​ൻ, മി​ക​ച്ച സ്പോ​ർ​ട്സ് ഫോ​ട്ടോ​ഗ്ര​ഫി​ക്കു​ള്ള മു​ഷ്താ​ഖ് അ​വാ​ർ​ഡ് ‘മ​ല​യാ​ള മ​നോ​ര​മ’ ചീ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ റീ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

സ്തു​തി​പാ​ഠ​ക​ര​ല്ല, വി​മ​ർ​ശ​ക​രാ​ണ് വ​ഴി​കാ​ട്ടി​ക​ളെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ ഹൃ​ദ്യ​മാ​ണെ​ന്നും ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു. വി​മ​ർ​ശ​നം അം​ഗീ​ക​രി​ക്കു​ക എ​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ​ത്തി‍​െൻറ മ​ർ​മം.

ജ​നാ​ധി​പ​ത്യ​പ്ര​ക്രി​യ​യി​ൽ ഓ​രോ മേ​ഖ​ല​ക്കും വ്യ​തി​യാ​നം സം​ഭ​വി​ക്കാം. അ​തി​നെ വേ​ണ്ടെ​ന്ന് വെ​ക്കു​ക​യ​ല്ല പ​രി​ഹ​രി​ക്കു​ക​യാ​ണ് േവ​ണ്ട​ത്. അ​ച്ച​ടി​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പ​ക​രം​വെ​ക്കാ​ൻ മ​റ്റൊ​ന്നി​ന് സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ എം. ​ഫി​റോ​സ്ഖാ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ട്ര​ഷ​റ​ർ ഇ.​പി. മു​ഹ​മ്മ​ദ് അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

കെ.​യു.​ഡ​ബ്ല്യു.​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ക​മാ​ൽ വ​ര​ദൂ​ർ, കെ.​ഡി.​എ​ഫ്.​എ പ്ര​സി​ഡ​ൻ​റ്​ ടി.​സി. അ​ഹ​മ്മ​ദ്, കാ​ലി​ക്ക​റ്റ് പ്ര​സ്ക്ല​ബ് മു​ൻ പ്ര​സി​ഡ​ൻ​റ്​ കെ. ​പ്രേ​മ​നാ​ഥ്, മു​ൻ സെ​ക്ര​ട്ട​റി പി. ​വി​പു​ൽ​നാ​ഥ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ് സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി പി.​കെ. സ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCalicut Press Club Media AwardAT Mansoor
News Summary - Calicut Press Club Media Awards AT Mansoor -Kerala News
Next Story