കോഴിക്കോട് നഗരത്തിലെ മുസ്ലീം പള്ളികൾ അടച്ചിടും
text_fieldsകോഴിക്കോട്: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി മുസ്ലിം പള്ളികളിൽ ജുമുഅയും സംഘടിത നമസ്കാരവും തൽക്കാലം ഒഴിവ ാക്കുന്നു. കോഴിക്കോട് പട്ടാളപ്പള്ളി, പാളയം മൊയ്തീൻ പള്ളി, മാവൂർ റോഡ് ലുലുഅ് മസ്ജിദ്, മേലേപാളയം ലിവാഉൽ ഇസ്ലാം മസ്ജിദ്, , ചെറൂട്ടി റോഡ് എം.എസ്.എസ് പള്ളി, ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് പള്ളി എന്നിവിടങ്ങളിൽ ദിവസേനയുള്ള അഞ്ച് നേരത്തെ സംഘടിത നമസ്കാരങ്ങളും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരവും താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു.
അതേ സമയം പള്ളികളിൽ ബാങ്ക് വിളി നടക്കും. ഇമാമും ബാങ്ക് വിളിക്കുന്ന ആളും നമസ്കാരം നിർവഹിക്കും.
വഖഫ് ബോർഡിെൻറ നേതൃത്വത്തിൽ കോഴിക്കോട്ട് ചേർന്ന മുസ്ലീം സംഘടനകളുടെ യോഗം കർശനമായ ജാഗ്രതാനടപടികൾ പള്ളികളിൽ സ്വീകരിക്കാൻ െഎകകണേഠ്യന തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.