കാലിക്കറ്റ് എൽഎൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് സ്റ്റേ
text_fieldsകൊച്ചി: സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന കാലിക്കറ്റ് സർവകലാശാല ത്രിവത്സര എൽഎൽ.ബി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് ഹൈകോടതി സ്റ്റേ. ഓഫ്ലൈൻ ആയി നടത്താനിരിക്കുന്ന പരീക്ഷ കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഗവ. േലാ കോളജ് വിദ്യാർഥി ശ്രീകുമാർ വർമ ഉൾപ്പെടെ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അമിത് റാവലിെൻറ ഉത്തരവ്.
ഓഫ്ലൈൻ പരീക്ഷക്കൊപ്പം ഓൺലൈനായിക്കൂടി നടത്താനാവുമോയെന്ന് പരിഗണിക്കാൻ കഴിഞ്ഞയാഴ്ച ഹരജി പരിഗണിക്കവേ കോടതി സർവകലാശാലക്ക് നിർദേശം നൽകിയിരുന്നു. ഹരജി തീർപ്പാക്കി. എന്നാൽ, ഇതിനുശേഷം സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്തുന്നത് കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി സ്റ്റേ ചെയ്തു. പുനഃപരിശോധന ഹരജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ച് പരീക്ഷ തടഞ്ഞ് ഉത്തരവിട്ടത്.

