കാലിക്കറ്റ് ഇന്‍റർസോൺ കലോത്സവം: 'മാധ്യമ'ത്തിന് മികച്ച കവറേജിനുള്ള പുരസ്കാരം, യാസീൻ റഷീദ് മികച്ച റിപ്പോർട്ടർ
text_fieldsയാസീൻ റഷീദ്
തേഞ്ഞിപ്പലം: തുടർച്ചയായി രണ്ടാം തവണയും 'മാധ്യമ'ത്തിന് കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫെസ്റ്റിവൽ സമഗ്രകവറേജിനുള്ള പുരസ്കാരം. 'മാധ്യമം' മലപ്പുറം ബ്യൂറോയിലെ യാസീൻ റഷീദിന് മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരവും ലഭിച്ചു.
ഫെബ്രുവരി 22 മുതൽ 26 വരെ വളാഞ്ചേരി മജ്ലിസ് കോളജിലാണ് 'കലൈക്യ' എന്ന പേരിൽ ഇന്റർസോൺ കലോത്സവം നടന്നത്. 'മാധ്യമം' ടീമിൽ റിപ്പോർട്ടർമാരായ സുദേഷ് ഗോപി, യാസീൻ റഷീദ്, പ്രമേഷ് കൃഷ്ണ, ഫോട്ടോഗ്രാഫർ മുസ്തഫ അബൂബക്കർ, ടി. ജലീൽ എന്നിവരുണ്ടായിരുന്നു. ജൂറി അംഗങ്ങളായ മജ്‍ലിസ് കോളജ് ഡയറക്ടർ എൻ. നിഷാദ്, മജ്‍ലിസ് കോളജ് മീഡിയവിഭാഗം അധ്യാപകൻ കെ. അഭിലാഷ്, മിഡ് പോയിന്റ് പബ്ലിക്കേഷൻ എഡിറ്റർ മുസ്തഫ പുളിക്കൽ എന്നിവരാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം തേഞ്ഞിപ്പലത്ത് നടന്ന ഇന്റർ സോൺ കലോത്സവത്തിലും മികച്ച കവറേജിനും മികച്ച റിപ്പോർട്ടർക്കുമുള്ള പുരസ്കാരം 'മാധ്യമ'ത്തിന് ലഭിച്ചിരുന്നു.
പുരസ്കാരങ്ങൾ
മികച്ച കവറേജ് - മാധ്യമം
മികച്ച ലേഔട്ട് - മലയാള മനോരമ
മികച്ച സ്റ്റോറി - മാതൃഭൂമി
മികച്ച ഫോട്ടോഗ്രഫർ - അൻവർ (ചന്ദ്രിക)
മികച്ച റിപ്പോർട്ടർമാർ - യാസീൻ റഷീദ് (മാധ്യമം), ശഹബാസ് വെള്ളില (ചന്ദ്രിക)
മികച്ച ദൃശ്യമാധ്യമം - ഏഷ്യാനെറ്റ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

