കെ.ടി.എക്സ് ഉച്ചകോടി; അഞ്ചു വർഷത്തിനുള്ളിൽ ലക്ഷം തൊഴിലവസരം -സി.ഐ.ടി.ഐ
text_fieldsകോഴിക്കോട്: കെ.ടി.എക്സ് ഉച്ചകോടിയോടെ അഞ്ചു വർഷത്തിനുള്ളിൽ ജില്ലയിലും സമീപ പ്രദേശത്തുമായി ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് കാലിക്കറ്റ് ഇന്നൊവേഷന് ആൻഡ് ടെക്നോളജി ഇനിഷ്യേറ്റിവ് (സി.ഐ.ടി.ഐ 2.0) സൊസൈറ്റി. ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടുവരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ഉച്ചകോടിക്ക് വിദേശത്തുനിന്നടക്കം നൂറുകണക്കിന് വിദഗ്ധർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രാജ്യാന്തര ഇവന്റിൽ എ.ഐ, ക്ലൗഡ് കമ്പ്യൂട്ടിങ്, േബ്ലാക്ക് ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകളുടെ പരിവർത്തന സാധ്യതകളെക്കുറിച്ചുള്ള വിവിധ സെഷനുകൾ ഉണ്ടാകും. മിഡിലീസ്റ്റ് മാർക്കറ്റുമായി പരിചയപ്പെടുന്നതിനും ആഗോള സ്ഥാപനങ്ങളുമായി ബിസിനസ് ചെയ്യുന്നതിനുള്ള സാധ്യതകൾ മനസ്സിലാക്കുന്നതിനുമുള്ള പ്രത്യേക സെഷനുകളുമുണ്ട്. ആദ്യ ഉച്ചകോടിക്കുശേഷം തുടർ വർഷങ്ങളിലും എക്സ്പോ നടത്തും. ഇവന്റ് അജണ്ട https://ktx.globalൽ ലഭിക്കും.
120ഓളം സ്റ്റാളുകൾ ഉണ്ടാകും. കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഐ.ഐ.എം കോഴിക്കോട്, എൻ.ഐ.ടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്, യു.എല്‍ സൈബര്‍ പാര്‍ക്ക്, ഗവ. സൈബര്‍ പാര്‍ക്ക് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് കേരള ടെക്നോളജി എക്സ്പോ സംഘടിപ്പിക്കുന്നത്.
സി.ഐ.ടി.ഐ ചെയർമാൻ അജയൻ കെ. ആനാട്ട്, മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എം.എ. മെഹബൂബ്, വൈസ് പ്രസിഡന്റ് നിത്യാനന്ദ് കാമത്ത്, ട്രഷറർ അബ്ദുൽ ഗഫൂർ, സി.ഐ.ടി.ഐ സെക്രട്ടറി അനിൽബാലൻ, കെ.എസ്.ഐ.ടി.എൽ ജി.എം. മനോജ്കുമാർ, ക്രാഡിൽ പ്രസിഡന്റ് കെ.ജി. സുഭാഷ്, ക്രാഡിൽ സെക്രട്ടറി അരുൺ നമ്പ്യാർ, സൈബർ പാർക്ക് ജി.എം വിവേക് നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

