കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കോഴിക്കോട് പുതിയറയിലെ കെട്ടിടത്തിെൻറ ഉടമാവകാശം നിലനിർത്താൻ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. അതേസമയം, സംസ്ഥാന ന്യൂനപക്ഷ വകുപ്പിെൻറ പരിശീലന കോഴ്സുകൾ നടത്തുന്നതിന് ഉപാധികളോടെ 10 വർഷത്തേക്ക് െകട്ടിടം അനുവദിക്കാനും തീരുമാനമായി.
ഹാജിമാരിൽനിന്ന് പണം സ്വരൂപിച്ച് നിർമിച്ച ഇൗ കെട്ടിടം ന്യൂനപക്ഷ വകുപ്പിന് വിട്ടുനൽകാൻ തകൃതിയായി നീക്കംനടക്കുന്നതായി കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത വന്നതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാൺലൈനായി അടിയന്തര യോഗം ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ മുഴുവൻ ന്യൂനപക്ഷ വകുപ്പുതന്നെ നടത്തണം. കെട്ടിടത്തിെൻറ ഒരുഭാഗം ഹജ്ജ് കമ്മിറ്റിയുെട ആവശ്യങ്ങൾക്കുപകരിക്കുന്ന തരത്തിൽ സജ്ജമാക്കാനും യോഗം തീരുമാനമായി.
കെട്ടിടത്തിെൻറ ഉടമാവകാശം ന്യൂനപക്ഷ വകുപ്പിന് വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഹജ്ജ് കമ്മിറ്റിയുെട നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു.കമ്മിറ്റി അംഗങ്ങൾ ഒന്നടങ്കം കെട്ടിടം വിട്ടുകൊടുക്കുന്നതിനെതിരെ യോഗത്തിൽ നിലപാടെടുത്തു.
യോഗത്തിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, പി.കെ. അഹമ്മദ്, എച്ച്. മുസമ്മിൽ ഹാജി, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, മുഹമ്മദ് കാസിം കോയ, കടക്കൽ അബ്ദുൽ അസീസ് മൗലവി, എം.എസ്. അനസ്, അബ്ദുറഹിമാൻ ഇണ്ണി, മുസ്ലിയാർ സജീർ, എൽ. സുലൈഖ എന്നിവർ സംബന്ധിച്ചു.