Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഠനം അവസാന വർഷത്തിൽ;...

പഠനം അവസാന വർഷത്തിൽ; പരീക്ഷാ ഫലമില്ല

text_fields
bookmark_border
calicut university
cancel

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ദ്യ സെ​മ​സ്​​റ്റ​റി​െൻറ ഫ​ലം പോ​ലും പു​റ​ത്തു​വ​ന്നി​ല്ല. 2019ൽ ​പ്ര​വേ​ശ​നം നേ​ടി ഈ ​അ​ധ്യ​യ​ന വ​ർ​ഷം കോ​ഴ്​​സ്​ അ​വ​സാ​നി​ക്കേ​ണ്ടവരുടെ ഫ​ല​മാ​ണ്​ അ​ന​ന്ത​മാ​യി വൈ​കു​ന്ന​ത്. കോ​വി​ഡി​നെ കു​റ്റം പ​റ​യു​​ന്ന​താ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ രീ​തി. 2020ൽ ​ന​ട​ന്ന പ​രീ​ക്ഷ​യു​ടെ ഫ​ലം 2021 ജ​നു​വ​രി​യി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സാ​േ​ങ്ക​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ്​ വൈ​കു​ന്ന​ത്. 2019ൽ െ​റ​ഗു​ലേ​ഷ​ൻ മാ​റി​യ​തി​നാ​ൽ അ​തി​ന​നു​സ​രി​ച്ച്​ സോ​ഫ്​​റ്റ്​​വെ​യ​ർ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ത്ത​താ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ന​യാ​യ​ത്. മോ​ഡ​റേ​ഷ​നും മാ​ർ​ക്കും ശ​ത​മാ​ന​വു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും തീ​രു​മാ​ന​മാ​കാ​നു​ണ്ട്. സാ​​ങ്കേ​തി​ക​വി​ഭാ​ഗ​ത്തി​ന്​ എ​ളു​പ്പ​ത്തി​ൽ ​െച​യ്യാ​വു​ന്ന കാ​ര്യ​ങ്ങ​ളാ​ണി​ത്​.

നി​ല​വി​ൽ അ​വ​സാ​ന​വ​ർ​ഷ​ത്തി​ന്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്​ ഫ​ലം വൈ​ക​ൽ. വി​ദേ​ശ ക​മ്പ​നി​ക​ള​ട​ക്കം നി​ര​വ​ധി സ്​​ഥാ​പ​ന​ങ്ങ​ൾ കാ​മ്പ​സ്​ റി​ക്രു​ട്ട്​​മെൻറ്​ ന​ട​ത്തു​ന്ന സ​മ​യ​മാ​ണി​ത്. ഇ​തു​വ​രെ​യു​ള്ള സെ​മ​സ്​​റ്റ​റു​ക​ളു​ടെ പ​രീ​ക്ഷ ഫ​ല​മു​െ​ണ്ട​ങ്കി​ൽ മാ​​ത്ര​മേ ക​മ്പ​നി​ക​ൾ റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്തൂ. 60 ശ​ത​മാ​നം മാ​ർ​ക്കു​ള്ള​വ​രെ​യും സ​പ്ലി​മെൻറ​റി​യി​ല്ലാ​ത്ത​വ​രെ​യു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​

എ​ന്നാ​ൽ, കാ​ലി​ക്ക​റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​സ​രം ന​ഷ്​​ട​മാ​കു​മോ​യെ​ന്ന ആ​ശ​ങ്ക ശ​ക്​​ത​മാ​ണ്. എം.​ജി​യ​ട​ക്ക​മു​ള്ള സം​സ്​​ഥാ​ന​ത്തെ മ​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​േ​ൻ​റ​ണ​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

കോ​വി​ഡും ലോ​ക്​​ഡൗ​ണും കാ​ര​ണം ഇ​തു​വ​രെ ര​ണ്ട്​ സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ മാ​ത്ര​മാ​ണ്​ ന​ട​ന്ന​ത്. ര​ണ്ടാം സെ​മ​സ്​​റ്റ​റി​െൻറ ഫ​ല​വും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. നി​ല​വി​ൽ അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ തു​ട​ർ​ച്ച​യാ​യ പ​രീ​ക്ഷ​ക​ളാ​ണ്. ഈ​മാ​സം 27ന്​ ​മൂ​ന്നാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ തു​ട​ങ്ങും.

പി​ന്നീ​ട്​ മാ​ർ​ച്ച്​ വ​രെ 30ഓ​ളം പ​രീ​ക്ഷ​ക​ൾ​ക്ക്​ വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം. അ​തേ​സ​മ​യം, ബി​രു​ദ ഗ്രേ​ഡ്​ കാ​ർ​ഡ്​ ന​ൽ​കാ​നും കോ​വി​ഡ്​ സ​പ്ലി​മെൻറ​റി പ​രീ​ക്ഷ​ക​ളു​െ​ട ന​ത്തി​പ്പി​നു​മാ​യി പ​രീ​ക്ഷ​ഭ​വ​നും പ​രീ​ക്ഷ ക​ൺ​ട്രോ​ള​റു​ടെ ഓ​ഫി​സും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അതേസമയം, അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്​​റ്റ​ർ പ​രീ​ക്ഷ ഫ​ലം ഈ​മാ​സം 16ഓ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ സി.​സി ബാ​ബു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut university
News Summary - Calicut: First year results of final year graduates ready; Not released
Next Story