പൈപ്പ് പൊട്ടി; കോഴിക്കോട് നഗരത്തിൽ കുടിവെള്ളം മുടങ്ങി
text_fieldsകോഴിക്കോട്: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നതിനൊപ്പം നഗരത്തിൽ കുടിവെള്ളവും മുടങ്ങി. വെള്ളി യാഴ്ച രാവിലെ ആറു മണിയോടെയാണ് എരഞ്ഞിപ്പാലം ജങ്ഷനില്‍ രണ്ടിടത്തായി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. മലാപ്പറമ്പ് ടാങ്കിൽനിന്ന് നഗരത്തിേലക്ക് ജലവിതരണം നടത്തുന്ന, 50 വർഷം പഴക്കമുള്ള 700 എം.എ ം പ്രീകാസ്റ്റ് കോൺക്രീറ്റ് പൈപ്പാണിത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് എരഞ്ഞിപ്പാലം മിനിബൈപാസിന് പടിഞ ്ഞാറുഭാഗം മാവൂർ റോഡ് വരെയും സിവിൽസ്റ്റേഷൻ ഭാഗത്തും ബീച്ചിൽ ഭട്ട് റോഡിനും ഗാന്ധിറോഡിനുമിടയിലും കുടിവെള്ളവിതരണം മുടങ്ങി.
കരിക്കാംകുളത്തിനു സമീപം േഫാറിക്കൻ റോഡിൽ കാഞ്ഞിരംമുക്കിലും രാവിലെ അഞ്ചു മണിയോടെ പൈപ്പ്തകർന്നതിനാൽ മലാപ്പറമ്പ്, വേങ്ങേരി, തടമ്പാട്ടുതാഴം, കരിക്കാംകുളം, കൃഷ്ണൻ നായർ റോഡ് ഭാഗങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. ശനിയാഴ്ച ഉച്ചയോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനാകുെമന്ന പ്രതീക്ഷയിലാണ് വാട്ടർ അതോറിറ്റി അധികൃതർ. പകരം സംവിധാനെമന്ന നിലയിൽ കോഴിക്കോട് കോർപറേഷെൻറ ടാങ്കറുകളിൽ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ട്.

എരഞ്ഞിപ്പാലം ജങ്ഷനിൽ രാവിലെ ആറുമണിയോടെ ചെറു ജലപ്രവാഹമായി തുടങ്ങിയ പൈപ്പ്പൊട്ടൽ പിന്നീട് ‘മലവെള്ളപ്പാച്ചിൽ’ ആയി മാറുകയായിരുന്നു. വെള്ളത്തിെൻറ ശക്തിയിൽ റോഡിലെ കട്ടിയേറിയ ടാറിങ്ങും തകർന്നു. തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിലും ബാലുശ്ശേരി റോഡിലും ഗതാഗതം അൽപനേരം മുടങ്ങി. വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മിനി ബൈപാസ് വഴിയും ബാലുശ്ശേരി ഭാഗത്തുനിന്നുള്ളവ ഇൗസ്റ്റ്ഹിൽ വഴിയും തിരിച്ചുവിട്ടു.
ട്രാഫിക് അസി. കമീഷണര്‍ പി.കെ. രാജുവിെൻറ നേതൃത്വത്തില്‍ തകര്‍ന്ന റോഡ് ഭാഗം ട്രാഫിക് കോണ്‍ കെട്ടിതിരിച്ചാണ് രാവിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ല കലക്ടർ സാംബശിവറാവുവും മേയർ തോട്ടത്തിൽ രവീന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘവും എത്തിയിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നാലു മീറ്റേറാളം കുഴിച്ചാണ് പൈപ്പിലെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. വെള്ളിയാഴ്ച രാത്രിയും ജോലി ചെയ്ത് തകരാറുകൾ പരിഹരിക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
