വീടിൻെറ പ്ലാൻ ക്രമപ്പെടുത്താനുള്ള കെ.എം.ഷാജിയുടെ അപേക്ഷ തള്ളി
text_fieldsകോഴിക്കോാട്: വീടിൻെറ പ്ലാൻ ക്രമപ്പെടുത്താനുള്ള കെ.എം ഷാജിയുടെ അപേക്ഷ തള്ളി. അപേക്ഷയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് കോർപ്പറേഷൻ നടപടി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് കോർപ്പറേഷൻ ഷാജിയോട് നിർദേശിച്ചു. അനധികൃത നിർമാണം കണ്ടെത്തിയ കോർപ്പറേഷൻ കെ.എം ഷാജിക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
കെ.എം ഷാജിയുടെ വീട് ക്രമപ്പെടുത്താനുള്ള അപേക്ഷ പരിഗണിക്കുമെന്ന് കോഴിക്കോട് കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. അനുമതിയില്ലാതെ 2,300 ചതുരശ്ര അടിയില് നിര്മാണം നടത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇത് ക്രമപ്പെടുത്താൻ 1.38 ലക്ഷം നികുതിയും 15,000 രൂപ പിഴയും അടക്കേണ്ടി വരുമെന്ന സൂചന കോർപ്പറേഷൻ അധികൃതർ നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

