കാലിക്കറ്റ്, കാലടി വി.സിമാർക്ക് തുടരാം; തിങ്കളാഴ്ചവരെ സമയം അനുവദിച്ച് ഹൈകോടതി
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്, കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ എന്നിവർക്ക് തിങ്കളാഴ്ചവരെ സ്ഥാനത്ത് തുടരാൻ ഹൈകോടതി അനുമതി. സ്ഥാനത്തു നിന്ന് നീക്കിയ ചാൻസലറുടെ ഉത്തരവ് റദ്ദാക്കണമെന്ന ഇരുവരുടെയും ഹരജിയിൽ വാദം കേട്ട സിംഗ്ൾ ബെഞ്ച് സമയം നീട്ടി നൽകുകയായിരുന്നു.
എന്നാൽ, ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി അംഗീകരിച്ചില്ല. ഹിയറിങ് പൂർത്തിയാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. വാദം കേൾക്കൽ തിങ്കളാഴ്ചയും തുടരും.
വൈസ് ചാൻസലർ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി രൂപവത്കരിച്ചത് യു.ജി.സി ചട്ടങ്ങൾക്ക് അനുസൃതമല്ലെന്ന കാരണം പറഞ്ഞാണ് കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ ചാൻസലറായ ഗവർണർ, സ്ഥാനത്തു നിന്ന് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

