Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിൽ വിമാനം...

കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി

text_fields
bookmark_border
calicut-airport-runway
cancel

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങി​നിടെ വിമാനം റൺ​വേയിൽ നിന്ന്​ തെന്നിനീങ്ങി. വൈമാനിക​​​െൻറ അവസരോചിത ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. വെള്ളിയാഴ്​ച രാവിലെ 8.10ന്​ ചെന്നൈയിൽ നിന്നെത്തിയ സ്​പൈസ്​ ജെറ്റ്​ വിമാനമാണ്​ തെന്നിനീങ്ങിയത്​. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്​. സംഭവത്തെ തുടർന്ന്​ കരിപ്പൂരിൽ ഒരു മണിക്കൂർ 20 മിനിറ്റ്​ റൺവേ അടച്ചിട്ടു. മൂന്ന് വിമാനങ്ങൾ തിരിച്ചുവിടുകയും സർവിസുകൾ വൈകുകയും ചെയ്​തു. സ്​പൈസ്​ ജെറ്റി​​​െൻറ രണ്ട്​ സർവിസുകൾ റദ്ദാക്കി.

വെള്ളിയാഴ്​ച രാവിലെ മഴ പെയ്​ത സമയത്തായിരുന്നു സംഭവം. ചെന്നൈയിൽ നിന്ന്​ 68 യാത്രക്കാരും ജീവനക്കാരുമടക്കം 75 പേരുമായി എത്തിയ സ്​പൈസ്​ ജെറ്റി​​​െൻറ എസ്​.ജി^3251 വിമാനമാണ്​ അപകടത്തിൽപ്പെട്ടത്​. 78 പേർക്ക്​ സഞ്ചരിക്കാവുന്ന ക്യു^400 വിഭാഗത്തിൽപ്പെട്ട വിമാനമാണിത്​. കരിപ്പൂരിൽ പടിഞ്ഞാറ്​ ഭാഗത്തു നിന്ന്​ കിഴ​ക്കോട്ടുള്ള റൺവേയിൽ ഇറങ്ങിയ വിമാനം ലാൻഡിങിനിടെ വലതുവശത്തേക്ക്​ തെന്നിനീങ്ങുകയായിരുന്നു.

വശങ്ങളിൽ സ്ഥാപിച്ച അഞ്ച്​ ലൈറ്റുകൾ തകർത്ത​ ശേഷം റൺവേയുടെ പരിധി വിട്ട്​ പുറത്ത്​​ മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്ക്​ തെന്നിനീങ്ങി. ഉടൻ പൈലറ്റ്​ വിമാനം നിയന്ത്രണത്തിൽ കൊണ്ടുവരികയായിരുന്നു. തിരിച്ച്​ റൺവേയിൽ പ്രവേശിച്ച വിമാനം സുരക്ഷിതമായി പാർക്കിങ്​ബേയിൽ എത്തിച്ച്​ യാത്രക്കാരെ ഇറക്കി. അപകടം സംഭവിച്ച ഉടൻ വിമാനത്താവളത്തിലെ അഗ്​നിശമന സേനയും സുരക്ഷ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.  

അപകടത്തെതുടർന്ന്​ വിമാനത്തി​​​െൻറ ടയറുകൾക്ക്​ കേടുപാടുകൾ സംഭവിച്ചു. മറ്റു തകരാറുകൾ പരിശോധിച്ചുവരികയാണെന്ന്​ സ്​പൈസ്​ ​ജെറ്റ്​ അധികൃതർ അറിയിച്ചു. ഇൗ പ്രശ്​നം പരിഹരിച്ചതിന്​ ശേഷം മാത്രമേ സർവിസ്​ പുനരാരംഭിക്കുകയുള്ളൂ. വിമാനത്താവള അധികൃതരും പൈലറ്റിൽ നിന്ന്​ പ്രാഥമികമായി വിവരങ്ങൾ തേടി. സംഭവത്തിന്​ ശേഷം രാവിലെ 9.30 വരെ കരിപ്പൂരിൽ റൺ​േവ അടച്ചിട്ടു. തകരാറുകൾ സംഭവിച്ച ലൈറ്റുകൾ മാറ്റി സ്ഥാപിച്ച്​ റൺവേയിലെ ചളി നീക്കം ചെയ്​ത ശേഷമാണ്​ സർവിസുകൾ പുനരാരംഭിച്ചത്​.

സമാനമായ സംഭവം നാല്​ മാസം​ മുമ്പും
കൊ​ണ്ടോ​ട്ടി: നാ​ല്​ മാ​സം​ മു​മ്പും ക​രി​പ്പൂ​രി​ൽ സ​മാ​ന​മാ​യ രീ​തി​ൽ വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന്​ തെ​ന്നി​നീ​ങ്ങി​യി​രു​ന്നു. ടേ​ക്ക്​ ഒാ​ഫി​നി​ടെ  ഷാ​ർ​ജ​യി​ലേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ വി​മാ​ന​മാ​ണ്​ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 22ന്​ ​ക​രി​പ്പൂ​രി​ൽ  അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ന്​ വി​മാ​നം ഒ​രു​വ​​ശ​ത്തേ​ക്ക്​ തെ​ന്നി​നീ​ങ്ങി​യ​ത്. വി​മാ​ന​ത്തി​​െൻറ എ​ൻ​ജി​നും ച​ക്ര​ങ്ങ​ളും  പൊ​ട്ടി​ത്തെ​റി​ക്കു​ക​യും ചെ​യ്​​തു. 

അ​​തേ​സ​മ​യം, ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ  റ​ൺ​വേ​യി​ൽ ഘ​ർ​ഷ​ണം കു​റ​വാ​ണെ​ന്നും മി​നു​സം കൂ​ടു​ത​ലാ​ണെ​ന്നും നേ​ര​ത്തെ  റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റ​ൺ​വേ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മി​നു​സം കൂ​ടു​ത​ലാ​​ണെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. തു​ട​ർ​ന്ന്​ മി​നു​സം കു​റ​ക്കു​ന്ന​തി​നു​ള്ള  ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ത്തി​ന്​ അ​പ​ക​ടം സം​ഭ​വി​ച്ച​തി​ന്​ ശേ​ഷ​മാ​യി​രു​ന്നു പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്.  പു​തി​യ റ​ൺ​വേ​യി​ലൂ​ടെ ഒാ​ടു​േ​മ്പാ​ൾ വി​മാ​ന​ങ്ങ​ളു​ടെ ച​ക്ര​ങ്ങ​ളി​ൽ നി​ന്ന്​ പ്ര​ത​ല​ത്തി​ൽ പ​റ്റി​പി​ടി​ച്ച റ​ബ​റി​​െൻറ അം​ശം നീ​ക്കു​ക​യാ​ണ്​ അ​ന്ന്​ ​ചെ​യ്​​ത​ത്.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscalicut airportSpiceJetmalayalam newsRunway
News Summary - Calicut Airport Accident - Kerala News
Next Story