Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ മെഡിക്കൽ...

കോഴിക്കോട്​ മെഡിക്കൽ കോളജ് പി.ടി.എ അക്കൗണ്ടിലേക്ക് പണമയക്കണമെന്ന് വ്യാജ സന്ദേശം

text_fields
bookmark_border
കോഴിക്കോട്​ മെഡിക്കൽ കോളജ് പി.ടി.എ അക്കൗണ്ടിലേക്ക് പണമയക്കണമെന്ന് വ്യാജ സന്ദേശം
cancel

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​വി​ഡ് സ്പെ​ഷ​ൽ ആ​ശു​പ​ത്രി​യാ​ക്കി​യ​തി​നു പി​റ​കെ, ആ​ശു​പ​ത്രി​യി​ ലേ​ക്ക് വേ​ണ്ട അ​ടി​യ​ന്ത​ര സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ സ​ഹാ​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പി.​ടി.​എ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ട്​​സ് ആ​പ്പ് സ​ന്ദേ​ശം പ്ര​ച​രി​ക്കു​ന്നു.

സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നും ഇ​ത്ത​രം ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ മ​റ്റു വി​ധ​ത്തി​ലോ സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ അ​റി​യി​ച്ചു.നേ​ര​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കാ​വ​ശ്യ​മാ​യ പി.​പി. കി​റ്റ് വാ​ങ്ങു​ന്ന​തി​ന് താ​ലൂ​ക്കി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ 20 ല​ക്ഷം രൂ​പ പി​രി​ച്ച് ന​ൽ​കി​യി​രു​ന്നു. ഈ ​തു​ക അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ പി.​ടി.​എ അ​ക്കൗ​ണ്ടി​ലാ​ണ് നി​ക്ഷേ​പി​ച്ച​ത്.

കൂ​ടാ​തെ ജി​ല്ല​യി​ലെ ക്വാ​റി യൂ​നി​റ്റു​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ എ​ൻ 95 മാ​സ്ക്കു​ക​ളും മോ​ണി​റ്റ​റു​ക​ളും വാ​ങ്ങു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. അ​തി​ൽ 2, 02,500 രൂ​പ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി തു​ക ല​ഭി​ച്ചി​ട്ടി​ല്ല.

സാം​സ​ങ് ക​മ്പ​നി​യും 10 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. അ​ത് ല​ഭി​ച്ചി​ട്ടി​ല്ല. പി.​പി. കി​റ്റ് വാ​ങ്ങി​യ വ​ക​യി​ൽ 5,77,500 രൂ​പ ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​റ്റാ​രും ഈ ​അ​ക്കൗ​ണ്ടി​ൽ തു​ക നി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​തി​നാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegeCaicut
News Summary - calicu medical college fake news
Next Story